പൈലീന്‍ ദുരന്തബാധിതരെ കണ്ടെത്താന്‍ ഗൂഗിളിന്റെ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍

കൊടുംങ്കാറ്റ് ഭീഷണിയില്‍ പെട്ട ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ കാണാതകുന്നവരെ കണ്ടെത്താന്‍ ഗൂഗിളിന്റെ ആപ്ലിക്കേഷനും. ഗൂഗിളിന്റെ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ‘ ( Person Finder app ) ആണ് സഹായമാകുന്നത്. കാണാതായവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെയ്ക്കാനും, ദുരന്ത മേഖലകളില്‍ അകപ്പെട്ടു പോയവര്‍ക്ക് തങ്ങളെവിടെയാണെന്ന് ബാഹ്യലോകത്തെ അറിയിക്കാനും ഈ ആപ്പ് സഹായിക്കും. http://google.org/personfinder/2013-phailin/ എന്ന വിലാസത്തില്‍ നിന്നും ഇത് സംബന്ധിച്ച വിവരം ലഭിക്കും.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളും ഭീകാരാക്രമണങ്ങളും ഉണ്ടായ വേളയില്‍ ഗൂഗിളിന്റെ ഈ ആപ്ലിക്കേഷന്‍ വലിയ സേവനം ചെയ്തിട്ടുണ്ട്. 2011 ല്‍ ജപ്പാനില്‍ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഭാഗമായി വന്‍ സുനാമി ദുരന്തമുണ്ടായപ്പോഴും, സമീപകാലത്ത് അമേരിക്കയില്‍ ബോസ്റ്റണ്‍ മാരത്താണ്‍ ബോംബിങിലും ഈ ആപ്ലിക്കേഷന്‍ തുണയ്‌ക്കെത്തിയിരുന്നു.

You must be logged in to post a comment Login