പൊതുനിരത്തില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കേ വസ്ത്രം വലിച്ചു കീറി, ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, ലൈംഗികമായി ആക്രമിച്ചു: ആ സ്ത്രീ തുറന്നു പറഞ്ഞത്

pr

മാന്യന്മാരുടെ മുഖം മുടി അണിഞ്ഞവര്‍ തരം കിട്ടിയാല്‍ എന്തു ചെയ്യും എന്നതിന്റെ തെളിവാണു പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റായ മറീന അബ്രമോവികിന് സംഭവിച്ച കാര്യങ്ങള്‍. പെര്‍ഫോമിങ് ആര്‍ട്ടിന്റെ മുത്തശ്ശി എന്നറിയപ്പെടുന്നയാളാണു മറീന അബ്രമോവിക്. 70 വസുള്ള യുഗോസ്ലാവ്യക്കാരിയായ മറീനയുടെ റിഥം 0 എന്ന പെര്‍ഫോമന്‍സിനേക്കുറിച്ച്. ഇത് ഇന്നത്തെ കാലത്തു വളരെയേറെ പ്രധാന്യമര്‍ഹിക്കുന്നു

നേപ്പിള്‍സിലെ സ്റ്റുഡിയോ മോറിലാണു പെര്‍ഫോമന്‍സ് അരങ്ങേറിയത്. ആറുമണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു ഇത്. എന്തൊക്കെ സംഭവിച്ചാലും മറീന അനങ്ങാതെ നില്‍ക്കും. ഇവര്‍ക്കു മുമ്പിലെ മേശയില്‍ തൂവല്‍, ബ്ലെയിഡ്, നിറതോക്ക്, എന്നിങ്ങനെ 72 സാധനങ്ങളുണ്ട്. അതുകൊണ്ടു മറീനയെ എന്തു വേണമെങ്കിലും ചെയ്യാം. ആ ആറുമണിക്കൂര്‍ നേരത്തേയ്ക്ക് അതിന്റെയെല്ലാം ഉത്തരവാദിത്തം മറീനക്കായിരുന്നു. ഇതാണു റിഥം

തുടക്കത്തില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമായിരുന്നു ഇവര്‍ക്കു മുന്നില്‍ എത്തിയത്. അവര്‍ ചിത്രങ്ങള്‍ എടുത്തു മടങ്ങി. അല്‍പ്പം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി. പിന്നീടെത്തിയ ചിലര്‍ ഇവരെ പിടിച്ചിരുത്തുകയും, മാറ്റി നിര്‍ത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തു. ചിലര്‍ ഇവരുടെ ശരീരത്തില്‍ ചിലതൊക്കെ കെട്ടി വച്ചു. കൈകള്‍ വായുവില്‍ ഉയര്‍ത്തി നിര്‍ത്തി. മറ്റു ചിലര്‍ ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. മണിക്കൂറുകള്‍ മുന്നോട്ടു പോകുന്തോറും വന്നെത്തുന്നയാളുകളുടെ ക്രൂരതയും വര്‍ധിച്ചു.

pr1

ഒരാള്‍ കത്തികൊണ്ട് ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ബ്ലെയിഡ് ഉപയോഗിച്ചു വസ്ത്രങ്ങള്‍ കീറി. ചിലര്‍ ലൈംഗീകമായി അതിക്രമിച്ചു. മാറിടത്തില്‍ കടന്നു പിടിച്ചു. ചിലര്‍ റോസമുള്ളുകള്‍ കൊണ്ട് അവരുടെ വയറില്‍ മുറിവേല്‍പ്പിച്ചു. എന്നാല്‍ ഈ 6 മണിക്കൂര്‍ നേരം ഇത്തരം പ്രവര്‍ത്തികളെ എല്ലാം അതിജീവിച്ച് അവര്‍ അനങ്ങാതെ നില്‍ക്കുകയായിരുന്നു. ഇതൊക്കെയാണു മനുഷ്യന്റെ മനോഭാവം എന്നു തെളിയിക്കുന്നതാണ് ആ പെര്‍ഫോമന്‍സ് എന്ന് പിന്നീട് ഇതിനേക്കുറിച്ച് ചിന്തകര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.

You must be logged in to post a comment Login