പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചു; കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

kejriwal
ന്യൂഡല്‍ഹി: പൊതുപരിപാടിക്ക് ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ബി.ജെ.പിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗങ്ങളെ ആം ആദ്മി പാര്‍ട്ടിയുമായി അടുപ്പിക്കുക എന്നതായിരുന്നു കെജ്‌രിവാളിന്റെ സന്ദര്‍ശന ലക്ഷ്യം. കെജ്‌രിവാള്‍ ആവശ്യപ്പെട്ട വേദിയില്‍ പരിപാടി നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

സംസ്ഥാനത്ത് ജോലി, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ സംവരണം വേണമെന്ന അവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗം പരമ്പരാഗതമായി ബി.ജെ.പിയെ അനുകൂലിക്കുന്നവരാണ്.

പാട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിനെ സന്ദര്‍ശിക്കാനും കെജ്‌രിവാള്‍ ഉദ്ദേശിച്ചിരുന്നു. ഹാര്‍ദ്ദിക്കിന്റെ അറസ്റ്റിനെതിരെ കെജ്‌രിവാള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പട്ടേല്‍ എട്ട് മാസമായി ജയിലിലാണ്.

You must be logged in to post a comment Login