പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേറിട്ടൊരു കുടുംബസംഗമം

ജാക്‌സണ്‍ തോട്ടുങ്കല്‍

വെല്ലുവിളി നേരിടുന്ന പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്നു വിളിച്ചോതുന്ന വേറിട്ട പഠന അനുഭവങ്ങള്‍ കോര്‍ത്തിണക്കി രക്ഷിതാക്കളെയും സമൂഹത്തെയും സര്‍ക്കാര്‍ എയ് ഡഡ് മേഖലയില്‍ നടപ്പാക്കി വരുന്ന ഗുണമേന്മാ വിദ്യാഭ്യസം കണ്ടറിയുന്നതിനുള്ള വേദിയായാണ് രണ്ടാം ക്ലാസ് കുട്ടികളുടെ കുടുംബ സംഗമം എന്ന വിദ്യാഭ്യാസ പരിപാടി കറുകപ്പിള്ളി സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ചത്.
ഇത്തരം സംഗമങ്ങള്‍ സംസ്ഥാനത്ത് ആദ്യ പരീക്ഷണമാണെന്നിരിക്കെ അത് വിജയിപ്പിച്ചതിലൂടെ നവ്യ അനുഭവമായിട്ടാണ് രക്ഷിതാക്കള്‍ക്ക് തോന്നിയത്. കുട്ടികളുടെ പഠന പുരോഗതി പൊതുപ്രവര്‍ത്തകര്‍ക്ക് കാണാനും വിലയിരുത്താനും അവസരം നല്‍കിയത് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് പൊതുവിദ്യാലയത്തിലെ കുട്ടികളിലെ ബൗദ്ധീക വളര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ്.

കോര്‍ണര്‍ പി ടി ഏയും കുടുംബ സംഗമവും
കുട്ടികളുടെ കുറവുമൂലം നാട്ടിലെ പൊതു വിദ്യാഭ്യാസ സ്ഥാപനം നിന്നുപോകുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.
ഇന്നത്തെ അദ്ധ്യാപകര്‍ അല്ല ഇതിനുള്ള കാരണക്കാര്‍. മുമ്പേ നടന്നവര്‍ ക്ലാസ് മുറിയില്‍ തിങ്ങിനിറഞ്ഞ കുട്ടികളുടെ സാന്നിധ്യം കണ്ടറിഞ്ഞതിനാല്‍ ഭാവി എന്താകാമെന്ന് ചിന്തിക്കാതെ വൈകി എത്തിയതും നേരത്തെ പോയതും പില്‍ക്കാലത്ത് വിനയായി എന്നു വേണം കരുതാന്‍. സംസ്ഥാനത്ത് കൃഷിക്കും സംഘടനാ പ്രവര്‍ത്തനത്തിനും ഗൃഹ ജോലിക്കും മുന്‍ഗണന നല്‍കി സ്‌കൂളിലെ ജോലിക്ക് രണ്ടാമതായി പ്രാമുഖ്യം നല്‍കിയ നാമമാത്രമായ അദ്ധ്യാപകര്‍ ഇന്നത്തെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ കറയാന്‍ ഇടയായതായി ചില പ്രമുഖ അദ്ധ്യാപകര്‍ പറയുന്നു.
ഇതിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ ഉള്ള പ്രദേശങ്ങള്‍ (പ്രത്യേകിച്ച് കോളനികള്‍) കണ്ടെത്തി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ രക്ഷാകര്‍തൃ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതാണ് കോര്‍ണര്‍ പിടി ഏ എന്നു പറയുന്നത്.
എന്നാല്‍ കുടുംബ സംഗമം തികച്ചും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനം തന്നെയാണ് എന്ന് പറയാതെ വയ്യ. ഒരു ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലും ഒരാളുടെ വീട്ടിലാണ് സംഗമം സംഘടിപ്പിക്കുക.
എറണാകുളം ജില്ലയില്‍ കോലഞ്ചേരി ഉപജില്ലാ വിദ്യാഭ്യസ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറുകപ്പിള്ളി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ 11 ഓളം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ഒരാളായ എല്‍മി മോന്‍സിയുടെ വീട്ടില്‍ അറിവിന്റെ ഉത്സവമേളമായാണ് കുടുംബ സംഗമം നടന്നത്.
കുട്ടികള്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിലും മികവാര്‍ന്ന പ്രകടനങ്ങള്‍ വിവര സാങ്കേതിക ഉപകരണത്തിന്റെ സഹായത്താല്‍ വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ തന്റെ മകള്‍/മകന്‍ അതാ! എന്ന് അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ അവരറിയാതെ പൊതു വിദ്യാലയത്തിന്റെ ഗുണമേന്മാ വിദ്യാഭ്യസം അനുഭവിച്ചറിയുക ആയിരുന്നു.
വേറിട്ട പഠന തന്ത്രം
വിസ്മയിപ്പിക്കുന്ന പ്രകടനം
കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലെ വര്‍ണ്ണ ചിത്രങ്ങള്‍ വെള്ള പേപ്പറില്‍ ഒട്ടിച്ചു മേശപ്പുറത്ത് വയ്ക്കും. തുടര്‍ന്ന് അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികളെ അയച്ചിട്ടുള്ള രക്ഷിതാക്കളെ വിളിച്ച് തങ്ങളുടെ വിദ്യാലയത്തിലെ ഏതെങ്കിലും കുട്ടിക്ക് പേപ്പര്‍ നല്‍കി. രക്ഷിതാവിന് ഇഷ്ടമുള്ള വാക്കുകള്‍, കവിത, കഥ എന്തുവേണമെങ്കിലും പറയാം!
ആ ഭാഷാ ശകലങ്ങള്‍ ഇവിടത്തെ രണ്ടാം ക്ലാസുകാരന്‍ എഴുതിക്കാണിച്ചത് കാണികള്‍ക്ക് അമ്പരപ്പുളവാക്കി. സി ബി എസ് ഇ സിലബസ് പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് എഴുതാന്‍ കഴിയാതെ പോയത് രക്ഷിതാക്കള്‍ക്ക് പൊതുവിദ്യാലയത്തിന്റെ മികവ് നേരിട്ടനുഭവിക്കാന്‍ വഴി ഒരുക്കി. ഇംഗ്ലീഷ് സ്‌കിറ്റ് ഉള്‍പ്പടെ അവരുടെ അക്കാഡമിക പ്രകടനങ്ങള്‍ , വിദ്യാലയ പ്രവര്‍ത്തനനേട്ടങ്ങള്‍ കുട്ടികളുടെ രചനാന്മക ദൃശ്യങ്ങള്‍ ഒക്കെ പൊതു വിദ്യാലയങ്ങളിലെ ഗുണതയുടെ പട്ടിക തന്നെ സമൂഹത്തെ ഞെട്ടിച്ചു എന്നു പറഞ്ഞാല്‍ തെല്ലും അധികമാവില്ല.
പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യസം
കുട്ടിയെ ലക്ഷ്യമാക്കി….
ഇംഗ്ലീഷ് മീഡിയങ്ങളെ തേടി പോകുന്നവര്‍ ഒന്നറിയണം. ഏഷ്യാ വന്‍കരയില്‍ തന്നെ ഗുണമേന്മയുള്ള പാഠപുസ്തകം കേരളത്തിന്റെ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിംഗ് ( എസ് സി ഇ ആര്‍ ടി) ന്റെതാണെന്ന സത്യം ഇനിയും പൊതുജനങ്ങള്‍ അറിയുന്നില്ല!
കുട്ടിയുടെ ഓരോ ബൗദ്ധിക തലങ്ങളെയും പരിപോഷിപ്പിക്കുന്നു. സമൂഹത്തെയും രക്ഷിതാവിനെയും അംഗീകരിക്കുന്ന സമീപനം. കണ്ടറിഞ്ഞും തൊട്ടറിഞ്ഞും കൊണ്ടും കൊടുത്തും പഠനാനുഭവത്തിന്റെ വൈവിധ്യമേഖലകളിലേക്ക് കുട്ടിയെ കൊണ്ടെത്തിക്കുന്ന വിദ്യാഭ്യസം. അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് മാത്രമല്ല ഇവിടെ കുട്ടി വിഹരിക്കുന്നത്. പകരം നാനാ തലത്തിലെ അറിവുകളെ സ്വായത്തമാക്കാന്‍ അവന് അനേകം അറിവിന്റെ വാതായനങ്ങള്‍ തുറക്കുകയാണ് സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങള്‍ ചെയ്യുന്നത്. ഇതാണ് വിദ്യാഭ്യാസം. രാജ്യത്തിന്റെ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന നല്ല പഠനം…ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് പ്രഥമാദ്ധ്യാപകന്‍ സി.വി മധുസൂദനന്‍ ആണ്. ഇദ്ദേഹത്തിന് കരുത്തു പകരുതന്നതാകട്ടെ പിടിഎ പ്രസിഡന്റ് രാജേഷും കൂട്ടരും , അദ്ധ്യാപകരായ ഷിജി ജോസഫ്, ഷീല പോള്‍, എം.എസ് ഷീല, ടി.ടി പൗലോസ്, സവിത ഗോപാലകൃഷണന്‍, ചിത്ര പി. എസ്, ടെസ്സി, എ.വി ഷീബ എന്നിവരാണ്.
‘വിദ്യാലയം സമൂഹത്തിലേക്കും – സമൂഹം വിദ്യാലയത്തിലേക്കും.’ ഇതാണ് ഇവരുടെ മികവിന്റെ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തെ പ്രയോഗത്തില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങളാണ്.
എന്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ?
ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടക്കുന്ന അക്കാദമീകവും അക്കാദമീകേതരവും ആയ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി.
എന്തുകൊണ്ട്?
ഞങ്ങളുടെ രക്ഷിതാക്കളില്‍ ബഹു ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങളിലും സ്വയം തൊഴിലും ചെയ്യുന്നവരാണ്. സാധാരണ ക്ലാസ് പി ടി എ ചേരുമ്പോള്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാറില്ല. അതു കൊണ്ട് അവധി ദിവസത്തെ വൈകുന്നേരം തിരഞ്ഞെടുത്തത് .
ഉള്ളടക്കം എന്താണ് ?
ഓരോ കുട്ടിയും നേടേണ്ട പഠന നേട്ടങ്ങള്‍ എന്തൊക്കെയെന്നും അവ ഏതളവുവരെ നേടിയെന്നും തെളിവുകള്‍ സഹിതം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു.
രണ്ടാം ക്ലാസിലെ കുട്ടികളുടെ
കുടുംബ സംഗമത്തില്‍ നടന്നത്
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എല്‍മി മോന്‍സിയുടെ ഭവനത്തില്‍ വച്ച് 13/1/18 ശനി വൈകിട്ട് 7 മുതല്‍ 10 വരെയാണ് കുടുംബ സംഗമം നടന്നത്. ഇതിനു മുന്നോടിയായി രണ്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും ഭവന സന്ദര്‍ശനം നടത്തി, കുടുംബ സംഗമത്തിലേക്ക് ഓരോരുത്തരേയും ക്ഷണിച്ചു. കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ടങഇ, ജഠഅ, മാതൃസംഘം ഭാരവാഹികള്‍, അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്നുള്ള ആളുകളെ ക്ഷണിച്ചു വരുത്തി.
ഹെഡ്മാസ്റ്റര്‍ വിദ്യാലയത്തിന്റെ അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനിന്റെ ഉള്ളടക്കം രക്ഷിതാക്കളേയും പങ്കെടുത്തവരേയും ബോധ്യപ്പെടുത്തി.
തുടര്‍ന്ന് രണ്ടാം ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് നാടകം അരങ്ങേറി. അര്‍ധവാര്‍ഷിക പരീക്ഷയുടെ പേപ്പറുകള്‍, ക്ലാസ് റൂം ഉത്പനങ്ങള്‍ തുടങ്ങിയവ പൊതുവായി പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് ഇആടഋയില്‍ കുട്ടികളെ വിട്ട് പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ഞങ്ങളുടെ കുട്ടികളെ വിലയിരുത്തി.
എല്ലാ കുട്ടികള്‍ക്കും കളിക്കുടുക്കയിലെ ചിത്രങ്ങള്‍ ഒട്ടിച്ച അ4 പേപ്പറുകള്‍ നല്‍കി. ഈ രക്ഷിതാക്കള്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം അവരെഴുതി. അഞ്ചില്‍ പഠിക്കുന്ന ഈ ഇആടഋ രക്ഷിതാവിന് ഞങ്ങളുടെ കുട്ടികളുടെ മികവ് നേരിട്ട് ബോധ്യമായി. എന്നാല്‍ ഇആടഋ യില്‍ 5 ല്‍ പഠിക്കുന്ന കുട്ടി ഞങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിവിധ പഠന സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ സി.വി മധുസൂദനന്‍ മാഷിന്റെയും പി ടി എ പ്രസിഡന്റ് രാജേഷ് ചന്ദ്രന്റേയും സീനിയര്‍ അസിസ്റ്റന്റ് ഷിജി ജോസഫ്, എം എസ് ഷീല, ചിത്രാ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമം പൂതൃക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ബേബി ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി രമാഭായി ടീച്ചര്‍, ട്രെയിനര്‍ ജാക്‌സണ്‍ മാഷ്, ടങഇ ചെയര്‍മാന്‍ ഷാജി ,വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ മാധവന്‍ , മാതൃസംഘം ചെയര്‍പേഴ്‌സണ്‍ അജിത സാനു, ക്ലാസ് ലീഡര്‍ നയന സജീവ് ഉള്‍പ്പടെ തൊണ്ണൂറോളം ആളുകള്‍ പങ്കെടുത്തു. ദേവദത്ത് ബിനുവിന്റെ അമ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബിരിയാണി കഴിച്ച ശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്.

 

 

You must be logged in to post a comment Login