പൊലീസിന്റേത് പ്രതികാര നടപടി; അയ്യപ്പന് വേണ്ടി ജയിലില്‍ കിടക്കുന്നതിലും സന്തോഷമുണ്ട്: കെ സുരേന്ദ്രന്‍

പത്തനംതിട്ട: പൊലീസിന്റേത് പ്രതികാര നടപടിയെന്ന് ആരോപണവുമായി കെ സുരേന്ദ്രന്‍. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് കൊട്ടാരക്കര സബ്ജയിലിലേക്ക് പോകവവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍.

സുരേന്ദ്രന്റെ വാക്കുകളിലേക്ക്: ‘പൊലീസ് പ്രതികാര നടപടി സ്വീകരിച്ചിരിക്കുകയാണ്. അയ്യപ്പന് വേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കടിക്കാന്‍ സന്തോഷമേ ഉള്ളൂ. ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. ആചാര ലംഘനത്തിന് എതിരായിട്ടുള്ള നലിപാട് എടുത്തതിനുള്ള പ്രതികാര നടപടി മാത്രമാണ് ഈ അറസ്റ്റ്. പൊലീസിനെ കൊണ്ട് സിപിഐഎം ചെയ്യിപ്പിക്കുന്നതാണ്. പക്ഷെ ഞങ്ങള്‍ക്കതില്‍ സന്തോഷമേ ഉള്ളൂ. കാരണം അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണല്ലോ ഈ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. പൊലീസ് മര്‍ദിച്ചു എന്നത് സത്യമാണ്. മൂന്ന് മണിക്ക് നിര്‍ബന്ധിച്ച് കസ്റ്റഡിയിലെടുക്കാന്‍ ഞാന്‍ പിടികിട്ടാപുള്ളിയല്ലല്ലോ.’

നിയന്ത്രണം ലംഘിച്ച്ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഇന്നലെ നിലയ്ക്കിലില്‍ വെച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login