പൊലീസ് കമ്മീഷണറായി പിസി ജോര്‍ജ് ; തീക്കുച്ചിയും പനിത്തുളിയും ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

കൊച്ചി: രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ചുവടുറപ്പിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പിസിക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെ തന്നെ ശത്രുക്കളും. ജയറാം നായകനായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷം പിസി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലൂടെ പൊലീസ് കമ്മീഷണറായി എത്തുകയാണ് പിസി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫല്‍ദീനാണ്. കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതിന്റെ ഭാഗമായി വരുന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവിട്ട ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

You must be logged in to post a comment Login