പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗതയില്‍ പാഞ്ഞ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു

accident-
പത്തനംതിട്ട: തിരുവല്ല ഇടിഞ്ഞില്ലത്തിന് സമീപം ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു. പെരിങ്ങര സ്വദേശി സതീശനാണ് മരിച്ചത്. പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനായി അമിത വേഗതയില്‍ പോയ ബൈക്ക് നിര്‍ത്തിയിട്ട തടി ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ബൈക്ക് കാറില്‍ ഇടിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

You must be logged in to post a comment Login