പൊളിറ്റിക്കല്‍ ഇസ്ലാം വര്‍ഗ്ഗീയത

പി. ജെ. ബേബി

അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള്‍ത്തട്ടില്‍ നിന്ന് കിട്ടിയ നിര്‍ദേശപ്രകാരം നടത്തിയ സംഗതിയാണെന്നും,അതിന് ടളശ കാമ്പസു കളില്‍ നടത്തുന്ന ആധിപത്യമോ,അക്രമമോ ആയി ബന്ധമൊന്നുമില്ലെന്നും  ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു. ജോസഫ് മാഷുടെ കൈ വെട്ടിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. ഇതും അങ്ങനെ തന്നെ. നാഥനില്ലാ ഹര്‍ത്താലിലൂടെ തങ്ങള്‍  വെറും സംഘ പരിവാര്‍ സ്‌പോണ്‍സര്‍മാര്‍ മാത്രമാണെന്ന് തെളിഞ്ഞതില്‍ നിന്ന് രക്ഷപ്പെടലും,  യഥാര്‍ത്ഥ മുസ്ലിം ജിഹാദികള്‍ ആയി അവതരിപ്പിക്കലും കൂടി ഇതിന്റെ ലക്ഷ്യമാകാം.
മുസ്ലിം ജനവിഭാഗങ്ങളിലെ വെറും രണ്ടു ശതമാനത്തിന്റെ പിന്തുണയില്ലാത്തവര്‍, അതുകൊണ്ട് റെുശ ഉയര്‍ത്തുന്ന അപകടം നിസ്സാരം, എന്ന് ന്യായീകരിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഇത് നിങ്ങള്‍ക്കെതിരെയുള്ള സാക്ഷ്യപത്രം തന്നെയാണ്. ഇന്ത്യയിലെ ‘ഹിന്ദു’ക്കളില്‍ പകുതിപപ്പേര്‍ ബിജെപിക്ക് വോട്ടു ചെയ്യുന്നില്ല. വോട്ടു ചെയ്യുന്നവരില്‍ പകുതി പോലും ഹിന്ദു വര്‍ഗീയ മനോഭാവമുള്ളവരുമല്ല. സംഘ പരിവാര്‍ തീവ്രവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപീകരിച്ച ശ്രീരാമ സേനക്കു ഹിന്ദുക്കളില്‍ ഒരു ശതമാനത്തിന്റെ പിന്തുണ പോലുമില്ല. വ്യക്തി വധങ്ങളുംബോംബ് സ്‌ഫോടനങ്ങളും നടത്താനുള്ള സനാതന്‍ സന്‍സ്ത, ഹിന്ദു ജാഗരണ്‍ മന്‍ച് പോലുള്ളവക്ക് മൊത്തം ഹിന്ദു ജനസംഖ്യയുടെ ദശലക്ഷത്തില്‍ ഒന്ന് അംഗങ്ങള്‍ പോലും ഉണ്ടാകില്ല. അതുകൊണ്ട് അതിന്റെ അപകടം നിസ്സാരമാണോ? അല്ലേയല്ല. കേരളത്തില്‍ കടുത്ത ഇസ്ലാമോഫോബിയയുണ്ട് എന്ന് പറയുന്നവര്‍ വളരെപ്പേരുണ്ട്. അതില്‍ കുറെ ശരിയുമുണ്ട്. പക്ഷേ അതിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചത് പൊളിറ്റിക്കല്‍ ഇസ്ലാമാണ്. അവരുടെ ലക്ഷ്യവുമായിരുന്നു അത്. (അതിന്റെ വളര്‍ച്ചയില്‍ അമേരിക്കന്‍ -അറബ് സ്വേച്ഛാധിപത്യ കൂട്ടുകെട്ട്ഉണ്ടാക്കിയ ആഗോള പദ്ധതിക്കും ബാബരി മസ്ജിദ് കാലത്ത് ഉണ്ടായ അന്തരീക്ഷത്തിനുമുള്ള പങ്കു വിസ്മരിക്കുന്നില്ല ). പക്ഷേ, മുഖ്യ പങ്ക് പൊളിറ്റിക്കല്‍ ഇസ്ലാമിന് തന്നെയാണ്.
‘അമേരിക്കന്‍ കഴുകനും റഷ്യന്‍ കരടിക്കുമെതിരെ ‘എന്ന ആകര്‍ഷകമായ  പോസ്റ്റര്‍ കേരളത്തില്‍ നിറഞ്ഞത് 80-കളുടെ ആദ്യമാണ്. കേരളത്തിലേ മുസ്ലിങ്ങള്‍ ഗള്‍ഫ് സാധ്യതയുയോഗിച്ചു സാമ്പത്തികമായി ഉയര്‍ന്നു വരുന്ന ഘട്ടം. അമേരിക്കയെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും റഷ്യയെ സോഷ്യലിസത്തിന്റെയും മറു പേരാക്കി, അതിനെതിരെ ഇസ്ലാമിക ഭരണത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാനായിരുന്നു ആ മുദ്രാവാക്യം. അതിനൊപ്പം തന്നെ കേരളീയ മുസ്ലിങ്ങളെ  കേരളത്തിന്റെ ചരിത്ര -കാലാവസ്ഥാ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടു വന്ന തദ്ദേശീയ വേഷവിധാനങ്ങളില്‍ നിന്ന് മാറ്റി ശരിക്കും ഇതരമായ വേഷവിധാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു. ജമാ -അത്തെ -ഇസ്ലാമി, കടങ, ടകങക, ങടങ, തബ് ലീഗ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഉദിച്ചുയര്‍ന്നു; അഫ്ഗാന്‍ ശീതയുദ്ധമുന്നണിയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ -അറബ് സ്വേച്ഛാധിപത്യ സഖ്യത്തിന്റെ പെട്രോഡോളര്‍ ഒഴുകി വരുന്നതിന്റെ നേരനുപാതത്തില്‍. (കുവൈത്ത്, സൗദി, ഖത്തര്‍, ബഹ്റൈന്‍, ഡ. അ. ഋ, തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളും സ്വകാര്യ സംഘടനകളും വഴി പണം വന്നു, അതിനെ എന്നുമെന്നപോലെ അമേരിക്ക ചാനലൈസ് ചെയ്തു. ഐജാസ് അഹമ്മദ് കാര്‍ഗില്‍ യുദ്ധ സമയത്ത് എഴുതിയ ‘ഫൈവ് വേയ്‌സ് ടു കാര്‍ഗില്‍ ‘എന്ന ലേഖനം പോലും വായിക്കാത്ത  കേരളത്തിലെ വ്യവസ്ഥാപിത ഇടതു ബുദ്ധിജീവികള്‍ ഇന്ന് പോലും ഇക്കാര്യങ്ങളില്‍ പ്രായേണ നിരക്ഷരരാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പഴയ ലെനിനിസ്റ്റ് പാന്‍ -ഇസ്ലാമിസം പോലുമായി തിരിച്ചറിയുന്നതിലും, ഇവരുമായി വോട്ടിനു വേണ്ടിഅവസരവാദകൂട്ട്‌കെട്ടുണ്ടാക്കുന്നതിനെതിരെ രാഷ്ട്രീയ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നതിലും അവര്‍ പരാജയപ്പെട്ടു.
‘ഇന്ത്യയുടെ  മോചനം ഇസ്ലാമിലൂടെ ‘എന്ന ടകങക മുദ്രാവാക്യം തള്ളിക്കളഞ്ഞ മിതവാദി  ജമാ -അത്തെ -ഇസ്ലാമി ,1970-ല്‍ ബംഗ്ലാദേശില്‍ ഐസിസ് നടത്തിയതു പോലുള്ള കൂട്ടക്കൊലകള്‍ നടത്തിയിരുന്നു എന്ന വസ്തുത, അതിന് ഉത്തരവാദികളായ നേതാക്കള്‍ വധശിക്ഷക്കു വിധിക്കപ്പെട്ടശേഷം പോലും, എത്ര പേര്‍ക്കറിയാം? ഇന്ന് കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മുഖ്യ ആശയ മുഖം സലഫിസമാണ്.വഹാബിസമെന്ന അതിന്റെവകഭേദം കുറേക്കൂടി അണ്ടര്‍ ഗ്രൗണ്ട് ആയി നീങ്ങുന്നു. ഇത് പ്രചരിപ്പിക്കാന്‍ നിരവധി മത പണ്ഡിതരും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നിരന്തരം പ്രവര്‍ത്തിക്കുന്നു. ശ്രീരാമ സേനയുമായാണ് റെുശ ക്ക് സാദൃശ്യം.പൊളിററിക്കല്‍ ഇസ്ലാമിസത്തിന്റെ ഓപ്പറേഷന്‍ ഗ്രൂപ്പ്. പിരിച്ചു വിടുകയോ അതി രഹസ്യമായി നില്‍ക്കുകയോ ചെയ്യുന്ന ജമാ -അത്തെ -ഇസ്ഹാനിയ പോലുള്ള വിവിധ രഹസ്യ വഹാബി ഗ്രൂപ്പുകള്‍ എത്രയുണ്ട്? നമുക്കറിയില്ല. അവയെ രഹസ്യ ഇന്റലിജന്‍സ് പ്രവര്‍ത്തനം വഴി സര്‍ക്കാരിന് മാത്രമേ  കണ്ടു പിടിക്കാന്‍ കഴിയൂ.  ഇത്തരം രഹസ്യഗ്രൂപ്പുകളെക്കുറിച്ച് കേരളീയ സമൂഹം ഏതാണ്ട് ഇരുട്ടിലാണ്. ചുരുക്കത്തില്‍ രണ്ടു ശതമാനത്തില്‍ താഴെ വരുന്ന ഓപ്പറേഷന്‍ വിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി നാം ഒന്നും നേടില്ല. മറിച്ച്, ഇവര്‍ക്ക് വേണ്ടി പോരാളികളെ അടവച്ചു വിരിയിക്കുന്ന സലഫിസക്കാരെയും,അറബ്മുസ്ലിം സ്വത്വ നിര്‍മ്മാതാക്കളെയും പ്രത്യയ ശാസ്ത്ര തലത്തില്‍ തുറന്നു കാട്ടാനുള്ള ക്ഷമാപൂര്‍ണമായ പ്രവര്‍ത്തനമാണ് വേണ്ടത്.
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാമിക ഗ്രൂപ്പുകളുമായി വോട്ടിന് വേണ്ടിയുള്ള അഡ്ജസ്റ്റ്‌മെന്റ് പരിപാടി മതേതര രാഷ്ട്രീയ കക്ഷികള്‍ അവസാനിപ്പിക്കുമെന്നു നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ! എങ്കിലും മതേതര ഇടതു ബുദ്ധിജീവികള്‍ ഈ വിഷയത്തില്‍ പ്രായേണ ശരിയായ ഒരു നിലപാട് രൂപപ്പെടുത്തേണ്ടതും, കേരളീയ സമൂഹത്തില്‍ അതിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ തീവ്രമായ സമരത്തില്‍ ഏര്‍പ്പെടേണ്ടതും ആവശ്യമാണ്. അത് കഴിയണമെങ്കില്‍ ഇസ്ലാമിനെ ചരിത്രപരമായിനോക്കിക്കാണാനും,പൊളിറ്റിക്കല്‍  ഇസ്‌ളാമില്‍  നിന്നും യാന്ത്രിക യുക്തിവാദികളില്‍ നിന്നും വ്യത്യസ്തമായി നിലപാടെടുക്കാനും കഴിയേണ്ടതുണ്ട്.
ഇസ്ലാമിനെ ചരിത്രപരമായി മനസ്സിലാക്കികൊണ്ടുള്ള ഒരു പുരോഗമന ജനാധിപത്യ  നിലപാട് മുസ്ലിം സമൂഹത്തിലു ണ്ടാക്കാനും വന്‍ പണമൊഴുക്കി സ്ഥാപിക്കപ്പെട്ടിട്ടുള്ള സെമിനാരികളില്‍ നിന്നിറങ്ങുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റു -അര്‍ദ്ധ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റു ബുദ്ധിജീവികളുടെ നിലപാടുകള്‍ക്കു പിന്നിലെ സാമ്രാജ്യത്വ -സിയോണിസ്റ്റ് അജണ്ടകളെ പൊളിച്ചുകാട്ടാനും കഴിയുന്ന ഒരു ബുദ്ധിജീവി അടരിനെ മുസ്ലിം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനും കഴിയണം. ഇന്നലെ വരെ അതിതീവ്ര ഇസ്ലാമിക നിലപാടുകളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ച സൗദി അറേബ്യയുടെ കളം മാറ്റിച്ചവിട്ടലും, ഇറാനിയന്‍ മത രാഷ്ട്രത്തിന്റെ ജീര്‍ണ്ണിക്കലും ഇതിന് വളരെ അനുകൂലമായ ഒരു സാഹചര്യം ഇന്ന് ഉണ്ടാക്കുന്നുമുണ്ട്.
ചരിത്രത്തിലൂടെ
ഇസ്ലാമിന്റെ ചരിത്രവും പൈതൃകവും എന്താണ്? അതിനെ ഖുറാനിലും ഹദീസുകളിലും നിന്ന് തങ്ങള്‍ക്കു പറ്റിയ ചില വാക്യങ്ങളെടുത്ത് വിശദീകരിക്കാന്‍  പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു. ഇത് വിശുദ്ധ ഗ്രന്ഥങ്ങളുള്ള എല്ലാ  മതങ്ങളിലെയും മതമൗലികവാദികളുടെ പൊതു രീതിയാണ്. പക്ഷെ ഗ്രന്ഥങ്ങളില്‍ പറഞ്ഞത് പലതും നടന്നിട്ടില്ല, നടക്കുക സാധ്യവുമല്ല. ഉദാഹരണത്തിന് മരുഭൂമിയില്‍ കൊണ്ടുവന്നു ഭക്ഷണവും വെള്ളവുമില്ലാതെ കൊല്ലുന്നു എന്ന് മുറുമുറുത്തതിന് ലക്ഷത്തിലും അധികം പേരെ മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ വാളൂരി വെട്ടിക്കൊന്നു എന്നത് നടപ്പാക്കാനാകുമോ?അത് മധ്യകാലത്ത് നടപ്പാക്കാന്‍ യൂറോപ്പ് നടത്തിയ ശ്രമം വലിയ മാനുഷിക ദുരന്തങ്ങള്‍ക്ക് ഇടയാക്കി എന്ന് മാത്രം. ഒരു വശത്ത് ആയിരത്താണ്ടുകള്‍ നിലനിന്ന ഈജിപ്ഷ്യന്‍ സാമ്രാജ്യം, മറു പുറത്ത് ഒന്നിന് പുറകെ ഒന്നായി വന്നുപോയ സുമേറിയന്‍,അസ്സീറിയന്‍ ,കാല്‍ഡിയന്‍ ,ബാബിലോണിയന്‍ സാമ്രാജ്യങ്ങള്‍. ഇവയുടെ പതനത്തിനു ശേഷം വന്ന ഗ്രീക്കോ -റൊമന്‍ ബൗദ്ധിക വികാസം.കുറച്ചപ്പുറത്ത് പേര്‍ഷ്യന്‍ സാമ്രാജ്യം.ഇവക്കിടയില്‍ പഴയ കാലഗോത്ര രീതികളുമായി കഴിഞ്ഞ അറബി ഗോത്രങ്ങള്‍ക്കിടയിളാണ് ഇസ്ലാം രൂപമെടുക്കുന്നത്. സാംസ്‌കാരികമായി വളരെയൊന്നും മുന്നേറാത്ത ഗോത്ര സമൂഹത്തിന്റെ ലളിതമായ ആദര്‍ശശുദ്ധിയുടെ നിരവധി ‘പത്ത് കല്‍പ്പന’കളുമായി പിറന്നു വീണ ഇസ്ലാം വളര്‍ന്നത് ആ മഹാവിശുദ്ധി നിലനിര്‍ത്തിക്കൊണ്ടല്ല. അറേബ്യ വിട്ട് സിറിയയില്‍ എത്തിയതോടെ അതില്‍ ആദ്യ പിളര്‍പ്പുണ്ടായി. ഗോത്ര ലാളിത്യത്തിന്റെ നിലപാടുകളെ മുന്നേറിയ സുല്‍ത്താന്‍ -രാജ ഭരണ നിലപാടുകളുള്ള മു -ആവിയ തോല്‍പ്പിച്ചിടത്തുനിന്നാണ് ഉമയ്യാദ് സാമ്രാജ്യം വന്നത്. ആ സാമ്രാജ്യം വലിയൊരു ഭൂവിഭാഗത്തെ ഇസ്ലാമിലേക്ക് നേടിയെടുത്തു. തുടര്‍ന്ന് അബ്ബാസിഡ് സാമ്രാജ്യം വന്നു. ഇസ്ലാം പേര്‍ഷ്യ മുതല്‍ സ്‌പെയിന്‍ വരെ എത്തി. അക്കാലത്താണ് ഇസ്ലാം  ലോകത്തിന് മുഴുവന്‍ വഴി കാട്ടിയത്. ലോകത്തുള്ള കിട്ടാവുന്ന എല്ലാ വിജ്ഞാനങ്ങളേയും തേടിപ്പിടിച്ചു സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്ത അതാണ് ഗ്രീക്കോ -റോമന്‍ വിജ്ഞാനത്തെ സംരക്ഷിച്ച് നാവോത്ഥാനത്തിന് പറ്റിയ രീതിയില്‍  യൂറോപ്പിന് കൈമാറിയതെന്ന് ഇപ്പോള്‍ യുറോപ്യന്മാര്‍ കുറച്ചൊക്കെ അംഗീകരിക്കും. എന്നാല്‍ കിഴക്കന്‍ വിജ്ഞാനത്തെയും,ഗണിതത്തെയുംവൈദ്യത്തെയുമെല്ലാം  (ഇന്ത്യന്‍ -ചൈനീസ് )ഗ്രീക്കോ -റോമന്‍ വിജ്ഞാനത്തില്‍ വിലയിപ്പിച്ച അറബ് മഹത്വത്തെ അവരാരും കാര്യമായി കാണില്ല. ആ തര്‍ക്കം മാറ്റി വക്കുക. ആ മഹാ സാമ്രാജ്യം തകര്‍ന്നത് ചെങ്കിസ്ഖന്റെയും ടിമൂറിന്റെയും പടയോട്ടങ്ങളിലാണ്.ബാഗ്ദാദും ഈജിപ്റ്റുമെല്ലാം വീണതിന് ശേഷവും അല്‍ -അന്‍ഡാലൂസ് (സ്‌പെയിന്‍ ) ലോക വിജ്ഞാനത്തിന്റെ കേന്ദ്രമായിത്തുടര്‍ന്നു. അല്‍ -കിണ്ടിയില്‍ നിന്നും അവിസെന്നയില്‍ നിന്നും നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന്  അവറോസ് (ശയിൃൗവെറ)ല്‍ പൂത്തുലഞ്ഞ അറബ് വിജ്ഞാനമാണ് പിന്നീട് തോമസ് അക്വിനാസിനാല്‍ ക്രിസ്തു മതത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ട് പടിഞ്ഞാറന്‍ ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിന് അടിത്തറയിട്ടത്. ഈ ബൗദ്ധിക ഗരിമ കൂടിയാണ്  വിശാല മേഖലകളില്‍ ഇസ്ലാം മുന്നിലേക്ക് വരുന്നതിനിടയാക്കിയത് . ഇവിടങ്ങളിലെല്ലാം അക്കാലത്തു കിഴക്കന്‍ ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍, സൂര്യാരാധകര്‍ എന്നിവരെല്ലാം സംഘര്‍ഷരഹിതമായി ഇടകലര്‍ന്നു കഴിഞ്ഞിരുന്നു. അല്‍ -അന്‍ഡാലൂസ് സൃഷ്ടിച്ച മറ്റൊരു മഹാ വിജ്ഞാനിയായ ാമശാീിശറല െജൂതന്‍ ആയിരുന്നു. ഇബ്ന്‍ -ഖാല്‍ദൂണില്‍ മനുഷ്യവിജ്ഞാനം യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പ് മനുഷ്യരാശി എത്തിചേര്‍ന്ന ഉത്തുംഗതയില്‍ എത്തിചേര്‍ന്നിരുന്നു എന്ന് കരുതുന്ന ചരിത്രകാരന്‍മാരുണ്ട്. ചുരുക്കത്തില്‍ ആ മഹാ പൈതൃകത്തെ മുഴുവന്‍ റദ്ദാക്കി ഖുറാനിലും ഹദീസുകളിലും മാത്രം ഗവേഷണം നടത്തി പുതു വ്യാഖ്യാനങ്ങള്‍ ചമക്കുകയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍. വെറുമൊരു ആചാര-സദാചാര -വേഷവിധാന പദ്ധതിയാക്കി ഇസ്ലാമിനെ അവതരിപ്പിക്കുന്നു അവര്‍. അവരാണ് ഏറ്റവും വലിയ മുസ്ലിം വിരുദ്ധര്‍.
വര്‍ഗീയവല്‍ക്കരണത്തിന്റെവര്‍ത്തമാന പരിണിതി
പൊളിറ്റിക്കല്‍ ഇസ്ലാമിക ഗ്രൂപ്പുകള്‍ ലക്ഷ്യം വക്കുന്നത് ഹുക്കൂമത്തെ ഇലാഹിയാണ്. അതായത്,ദൈവിക ഭരണം.കേരളത്തിലും 80കള്‍ മുതല്‍  അത് വലിയ ചര്‍ച്ചയാണ്.അന്ന് ഇറാനിലെ ആയത്തൊള്ള ഭരണം വലിയ ആവേശം വിതച്ചിരുന്നു.പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും അറബ് -ഇസ്ലാം രാഷ്ട്രീയത്തെ സസൂഷ്മം നിരീക്ഷിക്കുന്നയാളുമായ സമീര്‍ അമീന്‍ പറയുന്നു :’എന്റെ പരിമിതമായ നിര്‍വചനപ്രകാരം മതത്തിന്റെ പേരില്‍ മത നേതാക്കളുടെ രാഷ്ട്രീയാധികാരക്കുത്തകയുടെ പ്രയോഗമാണ് തിയോക്രസിയില്‍ ഉള്‍പ്പെടുന്നത്.സമകാലിക പൊളിറ്റിക്കല്‍  ഇസ്‌ളാമിക പ്രൊജക്റ്റിനെ ഇങ്ങനെയാണ് കണേണ്ടത്.അറബികള്‍  തങ്ങളുടെ  നവോത്ഥാനമെന്നു വിളിച്ച  നഹ്ദ സെക്യുലറിസം അംഗീകരിച്ചില്ല.അത് നീതിമാനായഏകാധിപതിയെ അ ഭിലഷിക്കുന്നു,പ്രബുദ്ധനായ ഏകാധിപതിക്ക് വേണ്ടി പോലുമല്ല.ആധുനികത സ്ത്രീ വിമോചനാശയങ്ങളെക്കൂടി വളര്‍ത്തുന്നുവെന്നവര്‍  മനസ്സിലാക്കിയില്ല.പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വ്യവഹാരം വഹാബിനപ്പുറം പോകുന്നില്ല.അതിന്റെ മുന്‍കാല ആചാര്യന്‍ ഇബ്ന്‍ തയ്യ്മിയ്യയാണ്.ഇസ്ലാമിക കോടതി ഭരണത്തോടെ സോമാലിയയില്‍ നിലനില്‍ക്കുന്ന ജഡ്ജിമാരുടെ ഒരു സര്‍ക്കാരാണ് ശരിക്കും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അന്തിമ രൂപം. ‘ഈ സോമാലിയയുടെ സാമ്പത്തിക നിലനില്‍പ്പ് എങ്ങിനെയാണ്? കടല്‍ക്കൊള്ള വഴി. അത് ഇസ്ലാമികമാണോ? ചോദ്യം പാടില്ല. ഇറാന്‍ ഇന്ന് ആര്‍ക്കും മാതൃകയല്ല. പ്രഭാഷണം മാത്രം കേട്ടു ഇസ്ലാം പഠിച്ച ചെറുപ്പക്കാര്‍ ഇന്ന് ചരിത്രപരമായ് വസ്തുതകള്‍ മനസിലാക്കാനും ചിന്തിക്കാനും തീര്‍ത്തും കഴിവ് നഷ്ടപ്പെട്ടവരായിരിക്കുന്നു. ‘ഇന്റര്‍നെറ്റില്‍ നിന്ന് ഇസ്ലാം പഠിച്ചവര്‍’ എന്ന് പാളയം ഇമാം വിമര്‍ശനം നടത്തി. അത് തീര്‍ത്തും ശരിയാണ്. ഇസ്ലാമിന്റെ ചരിത്രവഴികള്‍ ഒട്ടുമറിയാതെ അമേരിക്കന്‍ കാര്‍മികത്വത്തില്‍ വരുന്ന ‘പെട്രോ-ഡോളര്‍ ഇസ്ലാ’മാണ് പഠിപ്പിക്കുന്നത്.പക്ഷേ,അങ്ങനെ പഠിപ്പിക്കുന്നനിരവധി സെമിനാരികളില്‍ നിന്നിറങ്ങി വരുന്ന ആയിരങ്ങള്‍ ‘പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹ്‌റുത്തേ’എന്ന് കൂവിയാര്‍ത്ത് മതം പ്രചരിപ്പിക്കുമ്പോള്‍ കാര്യം മാറുന്നു. പുതുതലമുറ ചെറുപ്പക്കാര്‍ സലഫിസത്തില്‍ എത്തിച്ചേരുന്നു. പരിഷ്‌ക്കരണം എന്ന തലക്കെട്ട് സ്വീകരിച്ചു കൊണ്ട് മഹാന്മാരായ പോയകാല പരിഷ്‌ക്കര്‍ത്താക്കളെ ഹൈജാക്ക് ചെയ്യുന്നു. ഇതിനെതിരെ മുഖ്യധാര മുസ്ലിം വിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്ലീം ലീഗ്, അടിയുറച്ച നിലപാടെടുക്കാന്‍ തയ്യാറാകണം. അതിന് പകരം ഇപ്പോള്‍ എല്ലാ വിഭാഗങ്ങളേയും ചിറകിന്‍ കീഴില്‍ സംരക്ഷിച്ച് ലീഗ് അതിബുദ്ധി കാട്ടുന്നു. ലീഗിനെ കൂട്ടി നിര്‍ത്തുന്ന കോണ്‍്ഗ്രസ് ലോകത്തിലോ രാജ്യത്തോ നടക്കുന്ന യാതൊന്നും അറിയാത്ത കുറെ കടല്‍ക്കിഴവന്മാരുടെ പിടിയിലാണ്. മൊത്തത്തില്‍ മുഖ്യധാര മുസ്ലിം പ്രസ്ഥാനങ്ങളേയും പൊളിറ്റിക്കല്‍ ഇസ്ലാം പ്രസ്ഥാനങ്ങളേയും കാടടച്ച് വര്‍ഗീയവാദികളെന്നു വിളിച്ച് ‘വര്‍ഗീയവാദം തുലയട്ടെ ‘ എന്ന മുദ്രാവാക്യം ഇപ്പോള്‍ ഇടതു പക്ഷക്കാര്‍ പോലും ഉയര്‍ത്തുന്നതു വളരെ അപകടകരമാണ്. അത് സംഘ പരിവാറിനു മാത്രമാണ് സഹായം ചെയ്യുന്നത്.വര്‍ഗീയവാദം തുലയട്ടെ എന്ന മുദ്രാവാക്യം തീര്‍ച്ചയായും പൊതുവില്‍ ശരിയാണ്. പക്ഷെ ഒരു പ്രത്യേക ചരിത്ര -രാഷ്ട്രീയ സന്ദര്‍ഭത്തില്‍ അതിനു കൊടുക്കുന്ന വ്യാഖ്യാനം, അതിനോട് സ്വീകരിക്കുന്ന സമീപനങ്ങള്‍, എന്നിവ അതി പ്രധാനമാണ്. മുസ്ലിംലീഗടക്കം സകല മുസ്ലിം സംഘടനകളും വര്‍ഗ്ഗീയമാണ്, എതിര്‍ക്കണം എന്ന ആശയം സംഘപരിവാര്‍ പ്രചരിപ്പിക്കുന്നു. ‘ഹാദിയക്കും ഷെഫിന്‍ ജഹാനുമൊപ്പം നില്‍ക്കാത്ത സകല ഹിന്ദുക്കളും, മതേതര വാദികളും, ലിബറല്‍ ലെഫ്റ്റും തങ്ങള്‍ ഹിന്ദുത്വവാദികളാണ് എന്ന് തുറന്നു പറയാന്‍ ധൈര്യം കാണിക്കണം’ എന്ന് ആറു മാസം മുന്‍പ് പൊളിറ്റിക്കല്‍ ഇസ്ലാമിസ്‌റുകള്‍ വിളിച്ചുകൂകി.കുറെ ദളിത് -സ്ത്രീ സ്വത്വവാദികളും മാവോയിസ്റ്റ് -നക്‌സലൈറ്റുകളും ഇരവാദികളും അവര്‍ക്കൊപ്പം കൂടി. ഈ അനുഭവം ഇന്ന്പ്രസക്തമാണ്.വര്‍ഗീയതയുടെ പേരില്‍ മുസ്ലീങ്ങളെ മുഴുവന്‍ ഒറ്റ നിറത്തില്‍ അവതരിപ്പിക്കാനുള്ള സംഘി -യുക്തിവാദി ശ്രമങ്ങളെ നാം ശക്തമായി എതിര്‍ക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതുവില്‍ ലെനിനെ അംഗീകരിക്കുന്നു. പൊതുവില്‍ ബൂര്‍ഷ്വാ ജനാധിപത്യ രാജ്യങ്ങളായിരിക്കുമ്പോള്‍ തന്നെ ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ -സാമൂഹ്യ സാഹചര്യങ്ങളെ സൂക്ഷ്മമായി കണക്കിലെടുത്തു വേണം കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കാന്‍ എന്നദ്ദേഹം ഇടതു കമ്യുണിസ്റ്റ് കാരോട് പറഞ്ഞു. അത് മനസ്സിലാക്കാതെ തങ്ങള്‍ യാന്ത്രിക നിലപാടെടുത്തു എന്ന് സ്വയം വിമര്‍ശനം നടത്തി കൊണ്ടാണ് ഗ്രാംഷി 1926മുതല്‍ സകലതും എഴുതിയത്. അത് ഇന്ത്യയില്‍ ഇന്ന് വളരെ പ്രസക്തമാണ്. വര്‍ഗീയത അടക്കം സകല രാഷ്ടീയ -സാമൂഹ്യ പ്രതിഭാസങ്ങള്‍ക്കും ഇക്കാര്യം ഇന്നും ബാധകമാണ്. ഓരോന്നിന്റെയും ചരിത്ര വഴികള്‍, ജനസ്വാധീനം, സാമൂഹ്യ അര്‍ത്ഥം എന്നിവയിലെ സൂഷ്മ വ്യത്യാസങ്ങള്‍ കണക്കിലെടുക്കണം.
ഇന്ത്യയില്‍ വര്‍ഗീയതയെ നോക്കിക്കാണുമ്പോള്‍ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെടുത്തി വേണം കാര്യങ്ങളെ നോക്കിക്കാണാന്‍. വര്‍ഗീയത, മതമൗലികവാദം, മതരാഷ്ട്ര വാദം എന്നിവയെ കേരളത്തില്‍ വേര്‍തിരിച്ചു കാണേണ്ടത് സുപ്രധാനമാണ്. അതിന് അവയുടെ ചരിത്രവും വര്‍ത്തമാനവും വേറിട്ടറിയണം.പാന്‍ -ഇസ്ലമിസത്തെ അറുപിന്തിരിപ്പനായി കണ്ട ലെനിന്‍ അതുമായി സാമ്രാജ്യത്വ വിരുദ്ധതയുടെ പേരില്‍ കൂട്ടുകൂടരുത് എന്ന് ഖണ്ഡിതമായി പറഞ്ഞു. അത് കേള്‍ക്കാഞ്ഞ ഇറാന്‍ കമ്മ്യൂണിസ്റ്റ് കാര്‍ സ്വന്തം തല കളഞ്ഞു. ദേശീയതയെ പാടെ നിഷേധിച്ചു, പാന്‍ ഇസ്ലാമിസം. ഇസ്ലാമിലെ ആ ധാര 1950-കള്‍ ആകുമ്പോഴേക്കും തകര്‍ന്നടിഞ്ഞു. സോഷ്യലിസ്റ്റ് -ദേശീയ വിമോചനാശയങ്ങള്‍ മുസ്ലിം രാജ്യങ്ങളില്‍ കൊടുങ്കാറ്റു പോലെ പടര്‍ന്നു കയറി. ‘ഇസ്ലാമില്‍ സോഷ്യലിസം സ്വതസ്സിദ്ധമായി ഉള്ളടങ്ങിയിരിക്കുന്നു എന്നു സ്ഥാപിക്കുന്ന പുസ്തകങ്ങളെഴുതാന്‍ മുസ്ലിം മത പണ്ഡിതന്മാര്‍ മല്‍സരിച്ച കാലമായിരുന്നു”  അതെന്നു വിജയ് പ്രഷാദ് എഴുതി. ഇന്തോനേഷ്യയിലും ഇറാക്കിലും സുഡാനിലും സോഷ്യലിസ്റ്റുകാര്‍ അധികാരത്തിന്റെ വക്കിലെത്തി. ഇത് രണ്ടുകൂട്ടര്‍ക്ക് ജീവന്മാരണ പ്രശ്‌നമായി. അറ്റ്‌ലാന്റിക് ചേരി(അമേരിക്കന്‍ )ക്ക് മധ്യപൂര്‍വദേശ എണ്ണയിന്മേല്‍ പിടി പോകും, ശീതയുദ്ധത്തില്‍  തോല്കും എന്നഭയമായി. രാജാക്കന്മര്‍ക്കും സുല്‍ത്താന്മാര്‍ക്കും സ്ഥാനം പോകും എന്ന ഭയമായി. ഈജിപ്തില്‍ നാസര്‍ ഭരണം പിടിച്ചതും സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചതും ദേശീയസമ്പത്ത് ദേശത്തിന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്.
ഈ ശക്തികള്‍ 1961-ല്‍ മെക്കയില്‍ ലോകമുസ്ലിം കോണ്‍ഫറന്‍സില്‍ ഒത്തുചേര്‍ന്നു. സൗദിയിലെ ഫൈസലും, അമേരിക്കയും, അറാംകോയും (അമേരിക്കന്‍ എണ്ണക്കുത്തക )ചേര്‍ന്ന് വേള്‍ഡ് മുസ്ലീം ലീഗ് രൂപീകരിച്ചു. ദേശീയതയാണ് ഇസ്ലാമിന്റെ മുഖ്യ ശത്രു എന്നു പ്രഖ്യാപിച്ചു. ആ സഖ്യം ലോകത്തിലെ സകല മുസ്ലിം രാജ്യങ്ങളിലേക്കും ദേശീയസവിശേഷതകളെ പാടെ കഴുകിക്കളയുന്ന പൊളിറ്റിക്കല്‍  ഇസ്‌ളാമിനെ കയറ്റിയയച്ചു.പഴഞ്ചന്‍ ആശയക്കാരായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലടിഞ്ഞുപോയ മൊല്ലമാരും മൗലവിമാരും കെജിഎസ് കവിതയില്‍ ‘കരിയിലകള്‍ ചുഴലിയുടെ ശിഖരങ്ങളില്‍ വീണ്ടും  പൂത്തുലഞ്ഞ പോലെ’ പെട്രോഡോളര്‍ സമൃദ്ധിയില്‍ പുതുജീവന്‍ നേടി. ഈ കൂട്ടുകെട്ടിന്റെ ആദ്യ മേജര്‍ ഓപ്പറേഷനായിരുന്നു ഇന്‍ഡോനേഷ്യന്‍ കമ്മ്യുണിസ്റ്റ് കൂട്ടക്കൊല. പിന്നെയത് എത്രയോ രാജ്യങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു. കമ്മ്യുണിസ്റ്റ് കൂട്ടക്കൊലയുടെ ചോരയിറ്റുന്ന കൈകളുമായി മോസ്‌കോയിലെത്തി ലെനിന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ഇറാക്കി പരാധികാരിയെ നമുക്ക് വിജയ് പ്രഷാദ് കാട്ടിത്തന്നു.  1961-ല്‍ തുടങ്ങിയ അമേരിക്കന്‍ -സൗദി പൊളിറ്റിക്കല്‍ ഇസ്ലാം, പഴയ പാന്‍ ഇസ്ലാമിസം, മൗദൂദിയിസം, തുടങ്ങിയവയില്‍ നിന്ന് വേറിട്ടു നാം ഇന്ന് ഇന്ത്യന്‍ മുസ്ലിം വര്‍ഗീയതയെയും മുസ്ലിം ലീഗിനെയും കാണണം. ഇന്ത്യയിലെ ലീഗ് നേതാവ് ജിന്നയായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സിലെ പടിഞ്ഞാറന്‍ ജനാധിപത്യത്തിന്റെ വക്താവായിരുന്നു. പന്നിയിറച്ചിയും മദ്യവും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ദൈവ വിശ്വാസി ആയിരുന്നില്ല. ഗാന്ധിജി പഴഞ്ചന്‍ ഖിലാഫത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗസ് വിട്ട അദ്ദേഹം പിന്നീട് ‘സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദു ആധിപത്യം വരും, അതിന് കീഴില്‍ മുസ്ലിങ്ങള്‍ പിന്നില്‍പ്പോകും.എന്നു പറഞ്ഞാണ് പ്രത്യേക പാക്കിസ്ഥാനെ മതേതര ജനാധിപത്യ രാജ്യമായി മുന്നോട്ടു വച്ചത്. പഞ്ചാബിലെയും ബംഗാളിലെയും  വികസിച്ച മുസ്ലിം ബൂര്‍ഷാസിയുടെ വര്‍ഗ താല്‍പ്പര്യങ്ങള്‍ക്ക് പറ്റിയ വര്‍ഗീയതയായിരുന്നു അതിന്റേത്. സ്വാതന്ത്ര്യാനന്തര ലീഗ് ,ഇത്തരം കേരള ബൂര്‍ഷ്വാ മുസ്ലിം സാമൂദായിക പ്രസ്ഥാനം ആയാ)ണ് പൊതുവേ  ഉയര്‍ന്നുവന്നത്. ഇന്നും അത് ഏറെക്കുറെ അങ്ങനെ തന്നെ.
പക്ഷെ, ശരിയായ ഒരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര അടിത്തറയില്ലാത്തതിനാല്‍ ലീഗിലും വളരെയേറെ പൊളിറ്റിക്കല്‍ ഇസ്ലാം ആശയങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ദൈവവിശ്വസം ലീഗ് രാഷ്ട്രീയത്തിന് അടിത്തറയാകണം എന്നു വാദിക്കുന്നവര്‍ അതില്‍ ശക്തരാണ്. അതുള്ളപ്പോള്‍ത്തന്നെ ലീഗിന് ഒരിക്കലും ഒരു പൊളിറ്റിക്കല്‍ ഇസ്ലാമിക സംഘടന ആകാന്‍ പറ്റില്ല.  കച്ചവടത്തിലും, ബിസിനസുകളിലും, ആധുനിക വിദ്യാഭ്യാസത്തിലും ഏര്‍പ്പെട്ടും ധനം സമ്പാദിച്ചും വളരാനാഗ്രഹിക്കുന്ന മുസ്ലിം ജനസാമാന്യത്തിന് എങ്ങനെ ശുദ്ധ ഇസ്ലാം സ്വീകരിച്ചു ആടുമേക്കലിലേക്ക് പോകാന്‍ പറ്റും? പറഞ്ഞു വരുന്നത് ലീഗിനെയും, വിവിധ സുന്നി മുസ്ലീം സംഘടനകളെയും സലഫി പൊളിറ്റിക്കല്‍ ഇസ്ലാമിക സംഘടനകളെയും ഇടതുപക്ഷം അതിന്റെ സൂക്ഷ്മ വകഭേദങ്ങളോടെ കാണണം എന്നാണ്. ഇപ്പോള്‍, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റു ശക്തികളെ മുസ്ലിം ജന സാമാന്യത്തില്‍ നിന്ന് വേര്‍തിരിച്ചു തുറന്നു കാട്ടാന്‍ സുവര്‍ണ്ണാവസരം വന്നിരിക്കുന്നു. അതിന് പറ്റിയ മുദ്രാവാക്യങ്ങള്‍ വക്കണം. വര്‍ഗീയത എന്നാല്‍ അത് ക്രിസ്ത്യന്‍ -മുസ്ലിം ന്യുനപക്ഷ വിഭാഗങ്ങളുടെ വിലപേശലാണ് എന്ന ഒരു പൊതുബോധം ഇന്നു കേരളത്തില്‍ ശക്തമാണ്. ഒരു സംഘി അനുകൂല അവസ്ഥയാണത്. അവിടെ അഞ്ചാം മന്ത്രി പാപമാകും. ഈ മനോഭാവം ഇടതുപക്ഷത്തിലും കുറെയൊക്കെ ഉണ്ട്. അതുകൊണ്ട് മുസ്ലിം ജനസാമാന്യത്തെ അണിനിരത്തി പൊളിറ്റിക്കല്‍ ഇസ്ലാമിനെ പൊതുവിലും, റെുശ -യെവിശേഷിച്ചും ഒറ്റപ്പെടുത്താന്‍ മതേതര ശക്തികള്‍ ഇപ്പോള്‍ മുന്നോട്ടു വരണം. കോണ്‍്ഗ്രസ്സിനും ഇതില്‍ റോളുണ്ട്. ഇവിടെ മുസ്ലിം ജനസാമാന്യം അണിനിരന്നിരിക്കുന്ന ലീഗിന്റെ റോള്‍ പ്രധാനമാണ്. തങ്ങള്‍ മതേതര വാദികളാണ്, ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ഞങ്ങള്‍ വലിയ വില കൊടുത്തും അത് പാലിച്ചു എന്നു ലീഗ് അവകാശപ്പെടാറുമുണ്ട്. ആ അവകാശവാദത്തില്‍ വല്ല കഴമ്പുമുണ്ടെങ്കില്‍ ലീഗ് ഇത്തരക്കാര്‍ക്കെതിരെ മുന്നോട്ടു വരണം.
അതേ സമയം, അതിന് പകരം മൊത്തം മുസ്ലിങ്ങളെയും പ്രതിരോധിക്കാന്‍ ലീഗ് നിര്‍ബന്ധിതരാകാന്‍ ഇടവരരുത്. മൂന്ന് കൂട്ടര്‍ അതിനായി തീവ്ര ശ്രമം നടത്തുന്നു. 1, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍. 2, ലീഗിന്റെ അകത്തുള്ള പൊളിറ്റിക്കല്‍ ഇസ്ലാം സ്വാധീനത്തില്‍പ്പെട്ട യുവാക്കള്‍, 3, സംഘി മനോഭാവക്കാരും ചില യുക്തിവാദികളും. അതുകൊണ്ട്, മതതീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യം വക്കുന്ന ശക്തമായ കാമ്പെയിന്‍ ആണ് വേണ്ടത്.  മിതവാദികളെ തീവ്രവാദികളാക്കല്‍ നമ്മുടെ ലക്ഷ്യമല്ല. അതേസമയം പ്രത്യയ ശാസ്ത്രസമരം വിട്ടുവീഴ്ചയില്ലാതെ തുടരുകയും വേണം.ഉപസംഹാരം ഈകുറിപ്പ് ആരംഭിച്ചത് ജോസഫ് മാഷുടെ കൈ വെട്ടല്‍ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു എന്നു പറഞ്ഞുകൊണ്ടാണ്. എന്തായിരുന്നു ആ സ്റ്റേറ്റ്‌മെന്റ്? ‘നിങ്ങള്‍ മുഹമ്മദിനെ ക്കുറിച്ചോ മതത്തെക്കുറിച്ചോ പറയുന്ന കാര്യങ്ങള്‍ ഞങ്ങളുടെ വിലയിരുത്തലിനു വിധേയമാണ്,അത് തെറ്റ് എന്നു കണ്ടാല്‍ ഞങ്ങള്‍ ശിക്ഷ വിധിക്കും, നടപ്പാക്കും. അതായത്, നിങ്ങള്‍ക്ക് മതവിമര്‍ശനത്തിന് അവകാശമില്ല. നിങ്ങള്‍ ഉദ്ദേശിച്ചതെന്താണ്, നിങ്ങള്‍ മാപ്പ് പറഞ്ഞോ, എന്നതൊന്നും അതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ‘യൂറോപ്പിലാണ് ആധുനിക ജനാധിപത്യത്തിനു തുടക്കം കുറിച്ചതെന്ന് നമുക്കറിയാം. അതാരംഭിച്ചത് മതവിമര്‍ശനത്തോടെയാണ്. അതിനുള്ള അവകാശം കിട്ടിയാലേ മറ്റെന്തു സ്വാതന്ത്ര്യത്തിനും അര്‍ത്ഥമുള്ളു. കാരണം മറ്റെന്തു കാര്യങ്ങളില്‍ നാം അഭിപ്രായം പറഞ്ഞാലും അത് മതത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് വിരുദ്ധവും ശിക്ഷാര്‍ഹവുമാകും. ടറുശ മത വിമര്‍ശനസ്വാതന്ത്ര്യം അംഗീകരിക്കാന്‍ തയ്യാറല്ല, ഇസ്ലാമിന്റെ കാര്യത്തില്‍ അത് ആരെങ്കിലും നടത്തിയാല്‍ ഇവിടെയും കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും. അവിടെ ഇന്ത്യന്‍ ഭരണഘടനയല്ല തങ്ങളുടെ രഹസ്യ മതക്കോടതി വിധിയാണ് അവര്‍ നടപ്പാക്കുക. ജനാധിപത്യത്തിന്റെ കാതല്‍ അഭിപ്രായസ്വാതന്ത്ര്യമാണ്. മതവിമര്‍ശനസ്വാതന്ത്ര്യം അതിന്റെ ആരംഭ ബിന്ദുവും. ഇതേ റെുശ ഹദിയ വിഷയം വന്നപ്പോള്‍ മത പ്രചരണ സ്വാതന്ത്ര്യവും മതംമാറ്റസ്വാതന്ത്ര്യവുംഭരണഘടന തന്നിട്ടു ള്ളതാണ്, എന്നു വിളിച്ചുകൂകി. ഇതേ മതതീവ്രവാദികള്‍ തങ്ങളുടെയും ഹാദിയയുടെയും ഈ അവകാശം സംരക്ഷിക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളും അണിനിരക്കണം,അല്ലാത്തവര്‍  ഹിന്ദുത്വവാദികളാണ് എന്ന് വിധി പറഞ്ഞു.
മത വിമര്‍ശനത്തിന്റെ തുടര്‍ച്ച മാത്രമാണ് മതപ്രചരണ, മതപരിവര്‍ത്തന സ്വാതന്ത്ര്യങ്ങള്‍. മതവിമര്‍ശനം കൈവെട്ടുംതലവെട്ടും അര്‍ഹിക്കുന്ന കുറ്റമായി കണ്ട് സ്വന്തം വിധി നടപ്പാക്കുന്ന ഒരു സംഘടന മതപ്രചരണ, മതപരിവര്‍ത്തന സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നുഅതിനര്‍ത്ഥം ഞങ്ങളുടെ ലക്ഷ്യം നേടാന്‍ ഞങ്ങള്‍ എന്ത് തന്ത്രങ്ങളും  പയറ്റും, അതില്‍ ധാര്‍മികത, സത്യസന്ധത ഒന്നും പ്രശ്‌നമല്ല എന്നാണ്. റെുശ ഇത്തരം കടുത്ത ഒരു ഫാസിസ്റ്റ് -മതതീവ്രവാദ സംഘടനയാണ് എന്നത് മറന്ന് ഒട്ടേറെ ബുദ്ധിജീവികള്‍ അവര്‍ക്കൊപ്പം കൂടി. ഭരണഘടന പറയുന്ന ജനാധിപത്യാവകാശങ്ങള്‍ തരിമ്പും വകവെക്കാത്ത റെുശ മാഷുടെ കൈ വെട്ടിയത് തെറ്റ് എന്നു പറഞ്ഞിട്ട് പോലുമില്ല എന്നതവര്‍ പരിഗണിച്ചി ല്ല. ഈ വിജയം റെുശയെ അടുത്ത പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പ്രാപ്തമാക്കി. ജനാധിപത്യ ശക്തികള്‍ ഒന്നിച്ചു കൊണ്ട് ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഫാസിസ്റ്റ് -മതതീവ്ര വാദ ശക്തികളെ ഒറ്റപ്പെടുത്താനും, ഇക്കൂട്ടര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കാന്‍ സര്‍ക്കാരിനെയും പോലീസിനെയും നിര്‍ബന്ധിതരാക്കാനും മുന്നോട്ടു വരണം. ഇവരുടെ കപട വേഷങ്ങളില്‍ കുടുങ്ങിയും, ഇവര്‍ നല്‍കുന്ന സ്ഥാനമാനങ്ങളില്‍ ഭ്രമിച്ചും, ഇവര്‍ക്ക് മാന്യത നല്‍കാന്‍ പ്രവര്‍ത്തിച്ചവര്‍ ഇനിയെങ്കിലും വീണ്ടുവിചാരം നടത്തണം.

You must be logged in to post a comment Login