പോകാമെന്നേ തേനൂറും തെന്മല യാത്രയ്ക്ക്…

2001 ല്‍ ആരംഭിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്. പുനലുര്‍ താലൂക്കില്‍ ഉള്‍പ്പെട്ട അഞ്ചല്‍ ബ്ലോക്കിലാണ് തെന്മല ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ പാര്‍ക്കും തെന്മലയിലാണ്. ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി.

രണ്ടായിരത്തില്‍ ആരംഭിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്. കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തായി തമിഴ്നാടിനോട് കുറച്ച് അടുത്തു കിടക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് തെന്മല. കൊല്ലം ജില്ലയിലെ ഒരു ഇക്കോ ടൂറിസം പദ്ധതിയാണ് തെന്മലയിലേത്. സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറേ അരികില്‍ സ്ഥിതിചെയ്യുന്നു. ഇക്കോ ടൂറിസം പദ്ധതിയുടെ വരവോടെ കേരളത്തിന്റെ മുഖം തന്നെ മാറി. കേരള സര്‍ക്കാരിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷണല്‍ സൊസൈറ്റിക്കാണു് ഇതിന്റെ നടത്തിപ്പവകാശം. ഇവിടുത്തെ ഇക്കോ ടൂറിസം പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ തദ്ദേശവാസികളാണ്. അവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിലൂടെ പ്രകൃതിയിലധിഷ്ഠിതമായി പദ്ധതി നടപ്പിലാക്കി വരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിവിടം.

അതു കൊണ്ട് തന്നെ പ്രകൃതി രമണീയത തുളുമ്പി നില്‍ക്കുന്ന തെന്മല കാണാന്‍ വിദേശികള്‍ പോലും എത്തുന്നു. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും കുളത്തൂപ്പുഴ റിസര്‍വ് വനമേഖലയിലെ ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനവും തെന്മലയാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ ഇങ്ങനെ മേഖലകളായി തിരിച്ചാണു പ്രവര്‍ത്തനം. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ പാര്‍ക്കും തെന്മലയിലാണ്.

പുനലുര്‍ താലൂക്കില്‍ ഉള്‍പ്പെട്ട അഞ്ചല്‍ ബ്ലോക്കിലാണ് തെന്മല ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കിഴക്ക് ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകള്‍; തെക്ക് കല്ലടയാറ് (ഏരൂര്‍ മുതല്‍ കുളത്തൂപ്പുഴ വരെ); പടിഞ്ഞാറ് പുനലൂര്‍ മുനിസിപ്പാലിറ്റിയും പിറവന്തൂര്‍ ഗ്രാമപഞ്ചായത്തും; വടക്ക് അമ്പനാര്‍ അരുവിയും പിറവന്തൂര്‍-ആര്യങ്കാവ് പഞ്ചായത്തുകളും. 1963-ല്‍ നിലവില്‍വന്ന തെന്മല പഞ്ചായത്തില്‍ ആര്യങ്കാവ് പഞ്ചായത്തുകൂടി ഉള്‍പ്പെട്ടിരുന്നു. 1969-ല്‍ തെന്മല പഞ്ചായത്തിനെ തെന്മല, ആര്യങ്കാവ് എന്നീ പഞ്ചായത്തുകളായി വിഭജിച്ചു.

കല്ലട നദിയ്ക്ക് കുറുകെയായി പണിത ഡാമാണ് തെന്മലയിലെ ഒരു പ്രധാന ആകര്‍ഷണം. ഏകദേശം 31.5 കി.മീ. ദൈര്‍ഘ്യത്തില്‍ കല്ലടയാറ് തെന്മലയിലൂടെ കടന്നുപോകുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതി ഇവിടെയാണ്. തെന്മലയില്‍നിന്ന് ജലസംഭരണിയിലൂടെ ബോട്ടില്‍ യാത്ര ചെയ്താല്‍ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. അന്തര്‍സംസ്ഥാന റോഡുകളായ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട റോഡുകള്‍ക്കു പുറമേ തിരുവിതാംകൂറിലെ പ്രഥമ റെയില്‍പ്പാതയായ കൊല്ലം-തിരുനെല്‍വേലി മീറ്റര്‍ഗേജ് പാതയും തെന്മലയിലൂടെ കടന്നുപോകുന്നു. പ്രസിദ്ധമായ പതിമൂന്നു കണ്ണറ പാലം സ്ഥിതി ചെയ്യുന്നു. തെന്മല ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഇവിടെ ധാരാളം സാഹസികതകള്‍ നടത്തുന്നുണ്ട്. സഞ്ചാരികള്‍ക്ക് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാവുന്ന തരത്തിലുള്ള കാഴ്ചകളാണ് തെന്മല ഒരുക്കുന്നത്.

 

ശെന്തുരുണി അല്ലെന്നല്ലേ പറഞ്ഞത്, ചെന്തുരുണിയാ…

തെന്മല വന്യജീവി ഡിവിഷനില്‍പ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തൂപ്പുഴ റിസര്‍വ് വനമേഖല 1984 ആഗസ്റ്റ് 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. 100 ച.കി.മീ. വിസ്തൃതിയുണ്ട്് ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്രത്തിന്. ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി വന്യജീവി സങ്കേതം. ശെന്തുരുണി എന്ന പേരിലും അറിയപ്പെട്ടിരുന്നു. അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ട ഗ്ലൂട്ടാ ട്രാവന്‍കൂറിക്ക എന്ന ചെന്തുരുണി മരങ്ങള്‍ ധാരാളമായി ഈ പ്രദേശത്തുമാത്രം വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേര്‍ന്ന് 171 ച.കി.മീ വിസ്തീര്‍ണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം.

തെന്മലയില്‍നിന്ന് ജലസംഭരണിയിലൂടെ ബോട്ടില്‍ യാത്ര ചെയ്താല്‍ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. നാടന്‍കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, അണ്ണാന്‍, മലയണ്ണാന്‍, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കലമാന്‍, കൂരന്‍, കാട്ടുപന്നി, മുള്ളന്‍പന്നി, ആന, കൂരമാന്‍, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായ്, കുറുക്കന്‍, കരടി, വെരുക്, മരപ്പട്ടി, കീരി, അളുങ്ക് തുടങ്ങിയ മൃഗങ്ങളും മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, ചെമ്പുകൊട്ടി, പച്ചമരപ്പൊട്ടന്‍, കാട്ടുമൈന, കരിയിലക്കിളി, കാടുമുഴക്കി, തീക്കുരുവി, തീക്കാക്ക, നാകമോഹന്‍, ആനറാഞ്ചി,ചൂളപ്രാവ്, മൂങ്ങ തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.

ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍, അര്‍ധ നിത്യഹരിതവനങ്ങള്‍, ഇലകൊഴിയും കാടുകള്‍, ഗിരിശീര്‍ഷ ഹരിതവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വനങ്ങള്‍ ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്. തമ്പകം, പുന്ന, കല്പയിന്‍, വെള്ളപ്പയിന്‍ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കരിമരുത്, വെന്തേക്ക്, വേങ്ങ, ഈട്ടി മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും മുളങ്കൂട്ടങ്ങളും ഇടകലര്‍ന്ന സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ കാടുകളില്‍ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. അനാകാര്‍ഡിയേസീ കുടുംബത്തില്‍പ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഗ്ലൂട്ടാ ട്രാവന്‍കോറിക്ക എന്നാണ്. കനത്ത തൊലിയും നീണ്ട് കട്ടിയുള്ള ഇലകളുമാണ് ഈ മരത്തിന്റെ പ്രത്യേകത.

 

You must be logged in to post a comment Login