പോക്കറ്റ് കീറാതെ വിദേശയാത്രയ്ക്കു പോകാം !

14650469_1226998534041345_8689173957293131044_n
ഇതാ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങളുടെ ലിസ്റ്റ്.
നിങ്ങള്‍ക്കും പോകണ്ടേ ഒരു വിദേശ യാത്ര ? ചിലവോര്‍ത്തിട്ടാണോ മടിക്കുന്നത്? എന്നാല്‍ ഒരു കാര്യം മറക്കണ്ട, ഡോളറിന്റെയും പൌണ്ടിന്റെയും അത്ര ഒന്നും വരില്ലെങ്കിലും പല ലോകരാജ്യങ്ങളുടെയും നാണയങ്ങളെക്കാള്‍ ശക്തമാണ് രൂപ.ഇതാ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങളുടെ ലിസ്റ്റ്. ,വിദേശയാത്രയും പോകാം. പണച്ചിലവില്ലാതെ അടിച്ചുപൊളിക്കാം !

ഇന്തോനേഷ്യ

ദ്വീപുകളുടെ നാട്.ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും .ഇന്ത്യക്കാര്‍ക്ക് ഇവിടെ ‘ഫ്രീ വിസ ഓണ്‍ അറൈവല്‍ ‘ ലഭിക്കും ,അതായത് അധികം ചെലവിടാതെതന്നെ നമുക്ക് യാത്ര ആസ്വദിക്കാം. ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്.
1 ഇന്ത്യന്‍ രൂപ = 198.88 ഇന്തോനേഷ്യന്‍ റുപയ്യ

വിയറ്റ്‌നാം

തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് വിയറ്റ് നാമിലേത് .ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്ഷിക്കും. കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍ .യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്‍ഷണങ്ങള്‍ .

1 ഇന്ത്യന്‍ രൂപ=336 .74 വിയറ്റ്‌നാമീസ് ദോംഗ്

ഐസ് ലാന്‍ഡ്

ഈ ദ്വീപരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. ‘ വടക്കന്‍ വെളിച്ചങ്ങള്‍ ‘ അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസം കാണുവാന്‍ മറക്കല്ലേ!

1 ഇന്ത്യന്‍ രൂപ =1.87 ഐസ്ലാന്‍ഡിക് ക്രോണ
ശ്രീലങ്ക

കടല്‍ത്തീരങ്ങള്‍, മലകള്‍ , പച്ചപ്പ്, ചരിത്രസ്മാരകങ്ങള്‍ എല്ലാംകൊണ്ടും ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറിക്കഴിഞ്ഞു. ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും കൂടെ ആയപ്പോള്‍ പിന്നെ പറയണ്ട.

1 ഇന്ത്യന്‍ രൂപ= 2.20 ശ്രീലങ്കന്‍ രൂപ
നേപാള്‍

ഷെര്‍പകളുടെ നാട്. എവറെസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും നേപാളിലാണ് .മലകയറാന്‍ ആഗ്രഹമുള്ളവര്‍ ലോകമെമ്പാട് നിന്നും ഇവിടെയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാര്‍ക്കാണെങ്കില്‍ നേപാളില്‍ വരാന്‍ വിസയും ആവശ്യമില്ല.

1 ഇന്ത്യന്‍ രൂപ =1.60 നേപാളി രൂപ

ജപ്പാന്‍

അതെ ,ജപ്പാനിലെ യെന്നും ഇന്ത്യന്‍ രൂപയേക്കാള്‍ വില കുറവുള്ള കൂട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും സാങ്കേതികമായി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.എന്നാല്‍ അവരുടെ സംസ്‌കാരത്തിന് അവര്‍ വളരെയേറെ പ്രാധാന്യം നല്കുന്നു .ഇവിടെ വരുമ്പോള്‍ ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബരചുംബികളും സന്ദര്ശിക്കുക.ചെറി പൂക്കളെ കാണാന്‍ മറക്കണ്ട.

1 ഇന്ത്യന്‍ രൂപ =1.65 ജാപ്പനീസ് യെന്‍

You must be logged in to post a comment Login