പോലീസിനെ ഉപയോഗിച്ച് കാതികുടം സമരം അടിച്ചമര്‍ത്തരുത്: ഹൈക്കോടതി

കൊച്ചി: കാതികുടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായ സമരത്തിന് പോലീസിനെ അനുവദിച്ചത് കമ്പനിക്ക് സംരക്ഷണം നല്‍കാനാണെന്ന് ഹൈക്കോടതി. ജനങ്ങളുടെ സമരം പ്രധാന വിഷയത്തില്‍ ഊന്നിയാണ്. മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രദേശത്തെ മലിനീകരണ പ്രശ്‌നം പരിശോധിക്കണമായിരുന്നു. വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇത് സംബന്ധിച്ച് എത്രയുംപെട്ടെന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.990778

അറ്റകുറ്റപണികള്‍ നടത്തുന്നതിനായി പോലീസ് സംരക്ഷണം വേണമെന്ന് കാതികുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷയിലാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കാതികുടത്ത് നടന്ന ജനകീയ സമരത്തെ പോലീസ് അതിക്രൂരമായി അടിച്ചമര്‍ത്തിയത് കോടതിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

പോലീസ് അതിക്രമം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് വീട്ടില്‍ കയറി തല്ലിയ പോലീസ് സമരസമിതി നേതാക്കളെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. നീറ്റാ ജലാറ്റിന്‍ കമ്പനി പുഴയും ജനവാസ കേന്ദ്രങ്ങളും മലിനപ്പെടുത്തുന്നതിനെതിരെയായിരുന്നു സമര സമിതിയുടെ നേതൃത്വത്തില്‍ സമരം.

 

You must be logged in to post a comment Login