പോലീസിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നു:ഹൈക്കോടതി

കൊച്ചി: പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം ആശങ്കയുളവാക്കുന്നുവെന്ന് ഹൈക്കോടതി. പോലീസില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു.  ഈയൊരു ഘട്ടത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പയ്യോളി മനോജ് കൊലപാതക കേസ് സിബിഐയ്ക്കു വിടണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.കേസുകളിലടക്കം കാര്യക്ഷമമായ അന്വേഷണത്തിന് സംഘടനാപ്രവര്‍ത്തനം തടസമുണ്ടാക്കുന്നു. പോലീസിന്റെ സംഘടനാപ്രവര്‍ത്തനം കാരണം കൊലപാതകകേസുകള്‍ പലതും സിബിഐയ്ക്കു കൈമാറേണ്ട അവസ്ഥയുണ്ടാകുന്നുവെന്നും കോടതി.

You must be logged in to post a comment Login