പോലീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വരുന്നു

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാരിനെ മാതൃകയാക്കി സ്ത്രീകള്‍ക്ക് പോലീസ് സേനകളില്‍ 33ശതമാനം സംവരണം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ഇത് സഹായകമാകുമെന്ന വിലയിരുത്തലിലാണ് ഇത്.

വനിത-ശിശുക്ഷേമമന്ത്രി മനേക ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ക്ക് കത്തുകള്‍ അയച്ചു. കഴിഞ്ഞമാസമാണു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പോലീസ് സേനയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.

You must be logged in to post a comment Login