പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ പി ജയരാജനും സംഘവും മോചിപ്പിച്ചു

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ പി ജയരാജനും സംഘവും മോചിപ്പിച്ചു. ഇന്നു പുലര്‍ച്ചെ കതിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് മോചിപ്പിച്ചത്. പാട്യത്തെ ബിജെപി അനുഭാവിയുടെ വീട്ടില്‍ റീത്ത് വെക്കുകയും ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയതതില്‍ വീട്ടിലെ സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തത്. കുണ്ടത്തില്‍ വീട്ടില്‍ രമേശ് , ജയദീപ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

ഇവരെ അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലെത്തിച്ചതിനു പിന്നാലെ പി ജയരാജന്‍ എം സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും സ്‌റ്റേഷനിലെത്തുകയും കസ്റ്റഡിയിലുള്ളവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവര്‍ത്തകര്‍ ഇതിനിടയില്‍ മുദ്രാവാക്യം വിളിച്ച് സ്‌റ്റേഷന്‍ വളഞ്ഞതിനെ തുടര്‍ന്ന് തലശ്ശേരി എസ് ഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌റ്റേഷനിലെത്തുകയും കസ്റ്റഡിയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പുലര്‍ച്ചെ മൂന്നോടുകൂടി വിട്ടയക്കുകയുമായിരുന്നു.

You must be logged in to post a comment Login