പോഷകഗുണങ്ങളുടെ കലവറയാണ് ക്യാരറ്റും, ഇഞ്ചിയും

ക്യാരറ്റ് ഉണ്ട്, ഇഞ്ചി ഉണ്ട്, ഒരുപാട് ഗുണങ്ങളും ഉണ്ട്

രുപാട് പോഷകഗുണങ്ങളുടെ കലവറയാണ് ക്യാരറ്റും, ഇഞ്ചിയും. എന്നാല്‍ ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേര്‍ത്തു കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് ദോശകരമാകുമോ എന്ന സംശയം മിക്കവരിലും ഉണരുന്ന ഒരു പ്രധാന സംശയമാണ്.

ഇനി അങ്ങനെ ഒരു സംശയമേ വേണ്ട, ഇവ ഒരുമിച്ച് ചേര്‍ത്തു കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചില ഗുണങ്ങള്‍ എന്തെന്ന്‍ ഇവിടെ അറിയാം.

*ക്യാരറ്റ്, ഇഞ്ചി മിശ്രിതം സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും.

*ഇവ ഒപ്റ്റിക്കല്‍ നേര്‍വിനെ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും. ഇതുവഴി നമ്മുടെ കാഴ്ച്ചമെച്ചപ്പെടുകയും ചെയ്യും.

*ക്യാരറ്റ്, ഇഞ്ചി മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്.

*ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവ മാറാന്‍ ഇവ കഴിക്കുന്നത് നല്ലതാണ്.

*മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദനയും നീരും പരിഹരിക്കാന്‍ ഇതു സഹായിക്കും.

*മോണയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

*ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും.

You must be logged in to post a comment Login