പോസ്റ്റ് എംബഡഡ് ഇനി ഫെയ്‌സ്ബുക്കിലും

ട്വിറ്ററിലെ പോസ്റ്റ് എംബഡഡ് സംവിധാനം  ഇനി ഫെയ്‌സ്ബുക്കിലും.സോഷ്യല്‍ മീഡിയ രംഗത്ത് മത്സരം പെരുകുന്നതിനിടെയാണ് പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക് എത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച്  ഫെയ്‌സ്ബുക്കിലെ പോസ്റ്റുകള്‍ മറ്റു വെബ്‌സൈറ്റുകളില്‍ എംബഡ് ചെയ്ത് പോസ്റ്റ് ചെയ്യാനാകും.

facebook-embed-post-635എംബഡഡ്  പോസ്റ്റിംഗ് സംവിധാനത്തില്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഹാഷ് ടാഗുകള്‍, മറ്റു ഉള്ളടക്കങ്ങള്‍ എല്ലാം മറ്റു വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനാകും. ഇതിലൂടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. എംബഡഡ് പോസ്റ്റിലും ലൈക്ക് ചെയ്യാനും കമന്റ് പോസ്റ്റ് ചെയ്യാനും അവസരമുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

നിലവില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ. പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മാറ്റങ്ങള്‍ക്ക് വിധേയമാക്കി കൂടുതല്‍ പേര്‍ക്ക് എംബഡഡ് സംവിധാനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

 

 

You must be logged in to post a comment Login