പോർഷെ കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ഇന്ത്യയിലാരംഭിച്ചു. ജൂൺ മാസം ഈ എസ്‍യുവിയുടെ വില്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡൽഹി എക്സ്ഷോറൂം 1.92 കോടി രൂപയാണ് എസ്‍യുവിയുടെ വില. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകി ബുക്കിങ് നടത്താവുന്നതാണ്.

നൂതന ഫീച്ചറുകളും ഭാരം കുറഞ്ഞ ഷാസിയും പുതിയ എൻജിനുമാണ് കയെൻ ടർബ്ബോയുടെ പ്രത്യേകതകൾ. 550 ബിഎച്ച്പിയും 770 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 4.0 ലിറ്റർ ബൈ ടർബ്ബോ വി8 എൻജിനാണ് ഈ എസ്‍യുവിയുടെ കരുത്ത്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇടംതേടിയിരിക്കുന്നത്.

കേവലം 4.1 സെക്കൻഡുകൾ കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്. മണിക്കൂറിൽ 286 കിലോമീറ്റർ ആണ് പരമാവധി വേഗത.

You must be logged in to post a comment Login