പ്രകൃതിദൃശ്യങ്ങള്‍ എളുപ്പമാക്കാനായി സോണിയുടെ പുതിയ ആപ്


പ്രകൃതി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ വളരെ ശ്രമകരമാണ്. ആകാശവും നിലവും തമ്മിലുള്ള എക്‌സപ്ഷര്‍ വ്യത്യാസം രണ്ടു സ്റ്റോപ് ഒക്കെ വരാം. ഇത് ND ഫില്‍റ്ററുകള്‍ ഉപയോഗിച്ചോ, പോസ്റ്റ് പ്രോസസിങ് വിദ്യകളിലൂടെയോ ഒക്കെയാണ് ഷൂട്ടിങ്ങില്‍ വരാവുന്ന കുറവുകള്‍ പരിഹരിക്കുന്നത്. പലപ്പോഴും ഉദ്ദേശിക്കുന്ന മികവു കൈവരിക്കണം.

ഡിജിറ്റല്‍ യുഗത്തിലും ഫോട്ടോഗ്രാഫര്‍ ഫില്‍റ്ററുകളും ചുമന്നു നടക്കുകയും, പിന്നെ അവയില്‍ ഏതാണ് ഓരോ സീനിനും പറ്റുക എന്നു പരീക്ഷണം നടത്തുകയും ഒക്കെയാണ് നിക്കോണ്‍, ക്യാനന്‍ ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗ്ഗം. വേണമെങ്കില്‍ HDR പരീക്ഷിക്കാം. അല്ലെങ്കില്‍ പോസ്റ്റ് പ്രോസസിങ്. ചിലപ്പോഴെങ്കിലും നല്ല സീന്‍ എക്‌സ്‌പോഷര്‍ ശരിയാകാത്തതു കൊണ്ട് നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ക്യാമറയ്ക്കുള്ളില്‍ ഉപയോഗിക്കുന്ന, മാനദണ്ഡങ്ങള്‍ ക്രമീകരിക്കാവുന്ന ഡിജിറ്റല്‍ ഫില്‍റ്റര്‍ (Digital Filter) ആപ്പുമായി എത്തി ഇവിടെ സോണി ഒരു പടി മുന്നിലെത്തുകയാണ്. സോണിയുടെ നിലവിലുള്ള SKY HDR ആപ് ഒരു പരിധി വരെ പ്രകൃതി ദൃശ്യ ഫോട്ടോഗ്രാഫര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു എങ്കിലും ഡിജിറ്റര്‍ ഫില്‍റ്റര്‍ ഒരു പടി കൂടെ മുന്നോട്ടു പോകുന്നു.

ആപ് ഉപയോഗിച്ചു ഷൂട്ടു ചെയ്യുമ്പോള്‍ ക്യാമറയില്‍ തന്നെ സീനിനെ മൂന്നായി വിഭജിക്കാം. ഇതില്‍ ഒരോ ഭാഗത്തിനും ആവശ്യമായ എക്‌സ്‌പോഷറും, എന്തിന് വൈറ്റ് ബാലന്‍സ് പോലും, ഫ്രെയ്മില്‍ വരുന്ന മാറ്റം കണ്ട്, ഫോട്ടോഗ്രാഫര്‍ക്ക് തന്റെ വാസനയ്ക്കനുസരിച്ചു ക്രമീകരിക്കാം.

സോണി ILCE7, ILCE-7R, ILCE6000, RX100M3, ILCE-7S, ILCE-7M2, RX100M4, RX10M2, ILCE-7RM2, ILCE-7SM2, RX1RM2 ILCE-6300, RX10M3, RX100M5 and ILCE-6500, എന്നിവ ഫില്‍റ്റര്‍ ഉപയോഗിക്കാവുന്ന ക്യാമറകളുടെ പട്ടികയില്‍ ഇടം പിടിക്കുന്നു. മുപ്പതു ഡോളറാണ് ആപിന്റെ വില.

You must be logged in to post a comment Login