പ്രകൃതിയുടെ പുത്തൻ കാഴ്ച്ച: കരിയത്തുംപാറ

മലബാറിന്റെ കാനന വഴിയിലൂടെ..
ജീവിതപ്പാച്ചിലിനിടക്ക് അൽപം ഒന്ന് പതിയെ നടക്കാൻ കൊതിച്ചവരാണോ… മതിലുകൾക്കകത്ത് ഇരുന്ന് മടുത്തോ… ചുവരുകൾക്കുള്ളിൽ മഴയുടെ ശബ്ദം കേൾക്കാതായോ… മരച്ചുവട്ടിൽ തണലിൽ അൽപം ഇരിക്കാൻ.. കഥ പറയാൻ കൊതിച്ചവരാണോ… തെളിനീർ പുഴയിൽ നീന്താൻ…അരികിൽ ഇരിക്കാൻ കൊതിയുള്ളവരാണോ… മഴ നനഞ്ഞ പുൽതകിടയിൽ കുറച്ച് നടക്കാൻ മടുപ്പില്ലാത്തവരാണോ…. വരിക ഈ ഗ്രാമക്കാഴ്ച്ചയിലേക്ക്…. നനയാനും കുളിരാനും………
…. ഇങ്ങോട്ടുള്ള വഴി.. കോഴിക്കോട് താമരശ്ശേരി നിന്ന് കൊയിലാണ്ടി റോഡിൽ എസ്‌റ്റേറ്റ് മുക്ക് എന്ന സ്റ്റോപ്പിൽ നിന്നും കക്കയം ഡാമിൽ പോവുന്ന വഴിയിൽ ആണ് ഈ ഗ്രാമം… കരിയത്തുംപാറ…. സമീപത്ത് തന്നെ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ…വയലട.ഏലക്കാനം. കൂരാച്ച് കുണ്ട്… തോണിക്കടവ്….വയലട പോവാൻ ഉദ്ധേശിക്കുന്നവർ എസ്റ്റേറ്റ് മുക്കിൽ നിന്നും തലയാട് എന്ന സ്റ്റോപ്പിൽ നിന്ന് വയലട പോവണം അവിടെ നിന്ന് കക്കയത്തേക്ക് വേറെ വഴി ഉണ്ട് പോവും വഴിയിൽ തന്നെയാണ് ഈ കരിയത്തുംപാറ……….
….. ഭൂമിയിൽ സ്വർഗം തേടിയ ഒരു നാടോടി…..

You must be logged in to post a comment Login