പ്രകൃതിവിരുദ്ധ പീഡനം : മനോനില തെറ്റിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍; ട്യൂഷന്‍മാസ്റ്റര്‍ ഒളിവില്‍

 തൃപ്പൂണിത്തുറ: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിദേയനാക്കിയ ട്യൂഷന്‍ മാസ്റ്റര്‍ ഒളിവില്‍. മാനസികനില തെറ്റിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരൂര്‍ മണേലി പാടത്തിന് സമീപം മണ്ടാനത്ത് സുരേഷി(45)നെതിരെ ഇതുസംബന്ധിച്ച് തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥിയോട് വീടിന്റെ ടെറസിലേക്ക് ചെല്ലാന്‍ അധ്യാപകന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ സമയം മറ്റ് വിദ്യാര്‍ത്ഥികളെല്ലാം പോയിരുന്നു. ടെറസില്‍ വച്ചാണ് വിദ്യാര്‍ത്ഥിക്ക് പീഡനമേറ്റത്. പിന്നീട് നിലവിളിയോടെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തി. തുടര്‍ന്ന് മനോനില തെറ്റിയനിലയിലായ വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തൃപ്പൂണിത്തുറ എസ്‌ഐ പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login