പ്രകൃതി ഒരുക്കിയ പറുദീസ………കുട്ടമ്പുഴ

18268354_1506563552751507_3500247586114496228_n

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ ഒരു വലിയ പഞ്ചായത്താണ് കുട്ടമ്പുഴ. മഞ്ഞു മൂടിയ മലകളും നിത്യ ഹരിത വനങ്ങളും അവയില്‍ നിനൂരിയെതുന്ന നീരുറവകള്‍ കൊച്ചരുവികളായി , തോടുകളായി , പുഴകളായി പുഴകളുടെ കൂട്ടമായി , കുട്ടമ്പുഴയാരായി കുട്ടിക്കല്‍ എന്ന സ്ഥലത്ത് പെരിയാറില്‍ വന്ന് സംഗമിക്കുന്നു . മലകളുടെ മടിത്തട്ടില്‍ ഇടമലയാര്‍ ജലസംഭരനിയും പെരിയാര്‍വാലീ തടാകവും സ്ഥിതി ചെയ്യുന്നു .ഡോ.സലിം അലി കണ്ടെത്തിയ പക്ഷികളുടെ ആവാസകേന്ദ്രവും ദേശാടനക്കിളികളുടെ പരുദീസയുമായ തട്ടേക്കാട്‌ പക്ഷിസങ്കേതം , അതിമനോഹരമായ കൊടുംപിരിക്കുത്ത് , പീണ്ടിമേട്‌ വെള്ളച്ചാട്ടങ്ങളും ..കാട്ടനക്കൂട്ടങ്ങളും മ്ലവിന്കൂട്ടങ്ങളും കാട്ടുപോത്തും വാനരക്കൂട്ടങ്ങളും ഉല്ലസിച്ചു വാഴുന്ന കാനനത്തോപ്പും ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വപ്നലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു .

18268503_1506563606084835_1223093607690824814_n

പൂയംകുട്ടിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പീണ്ടിമേട് കുത്തിനടുത്ത് വനത്തിലാണ് മോഹന്‍ലാല്‍ നായികനായ പുലിമുരുകൻ ചിത്രത്തിന്റെചിത്രീകരണം നടന്നത് . പ്രകൃതി ഒരുക്കിയ പറുദീസയായി കുട്ടമ്പുഴ കോതമംഗലത്തിന് തിലകക്കുറിയായി നിലകൊള്ളുന്നു

18274896_1506563682751494_6587006305772882563_n

You must be logged in to post a comment Login