പ്രചാരണത്തിന്റെ കലാശക്കൊട്ടിനു കളമൊരുക്കി നരേന്ദ്രമോദി ഇന്ന് കാസര്‍കോട്ട്

കാസര്‍കോട് – ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ഇന്നു കാസര്‍കോട്ട് എത്തും. കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന മോദി കാസര്‍കോട് നഗരസഭാ സക്കറ്റേഡിയത്തില്‍ നടക്കുന്ന ഭാരത് വിജയ് റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാനത്ത് കാസര്‍കോട് മാത്രമാണു മോദി പങ്കെടുക്കുന്ന സമ്മേളനമുള്ളത്.

ഡല്‍ഹിയില്‍നിന്നു വിമാനമാര്‍ഗം മംഗലാപുരത്ത് എത്തി തുടര്‍ന്നു ഹെലികോപ്റ്ററില്‍ കാസര്‍കോട് ഗവ. കോളജ് മൈതാനത്ത് രാവിലെ ഒന്‍പതിന് ഇറങ്ങും. 9.15ന് നഗരസഭാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. കാസര്‍കോട് ലോകസഭാ മണ്ഡലം സഥാനാര്‍ഥി കെ. സുരേന്ദ്രനാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍എസ്ജിക്കു പുറമെ ഗുജറാത്ത് പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും കര്‍ശന നിരീക്ഷണത്തിലാണു നഗരം.

You must be logged in to post a comment Login