പ്രണയക്കുരുക്കില്‍ ടീം ഇന്ത്യ; കോഹ്‌ലിയുടെ പ്രണയ വിവാഹത്തിന് പിന്നാലെ ചര്‍ച്ചായി മറ്റൊരു പ്രണയം

ക്രിക്കറ്റ് ലോകം മാത്രമല്ല ലോകം മുഴുവന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്തതുമാണ് വിരുഷ്‌ക പ്രണയവും അവരുടെ വിവാഹവും. ഇപ്പോഴും എവിടെ പോയാലും ശ്രദ്ധ പിടിച്ചു പറ്റുന്ന താര ദമ്പതികളാണ് കോഹ്‌ലിയും അനുഷ്‌കയും. ഇതിനെല്ലാം പിന്നാലെ മറ്റൊരു പ്രണയമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image result for ravi shastri and nimrat kaur

മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വിരാട് അനുഷ്‌ക പ്രണയത്തിന് ശേഷം ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ് ഇവരുടെ പ്രണയം. ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കായി 2015ല്‍ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരുമിച്ച് വരാതിരിക്കാന്‍ ഇവര്‍ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു.

Related image

Image result for ravi shastri and nimrat kaur

നിലവില്‍ ഇംഗ്ലീഷ് പര്യടനം നടത്തുന്ന ശാസ്ത്രിയ്ക്ക് ആദ്യ ഭാര്യ റിതുവില്‍ അലേക എന്ന പേരില്‍ ഒരു മകളുണ്ട്. റിതുവുമായി പിരിഞ്ഞ ശേഷം ശാസ്ത്രി പിന്നീട് വിവാഹം കഴിച്ചിട്ടില്ല. അതേസമയം, അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തില്‍ വാസന്‍ ബാല സംവിധാനം ചെയ്ത പെഡ്‌ലേഴ്‌സ് എന്ന ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു മുപ്പത്തിയാറുകാരിയായ നിമ്രത് കൗര്‍.

You must be logged in to post a comment Login