പ്രണയത്തിലാണെന്ന വാർത്ത തള്ളി നൂറിൻ ഷെരീഫ്

നടി നൂറിൻ ഷെരീഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം ആരാധകർക്കിടയിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. കൈകോർത്ത് പിടിച്ചുള്ള ചിത്രവും അതിനൊപ്പം പങ്കുവച്ച കുറിപ്പും നൂറിൻ പ്രണയത്തിലാണെന്ന സംശയത്തിനിടയാക്കി. സംഭവം ചർച്ചയായ സാഹചര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നൂറിൻ.

ഒരു പുരുഷന്റെ ഹാൻഡ് മേക്കപ്പ് അനുകരിക്കാൻ ശ്രമിച്ചതായിരുന്നുവെന്നാണ് നൂറിൻ പറയുന്നത്. ആദ്യമായാണ് മേക്കപ്പിലുള്ള തന്റെ അഭിരുചി പരീക്ഷിക്കുന്നതെന്നും അത് വലിയ വിജയമായെന്നും നൂറിൻ കുറിച്ചു. തന്നെ തെറ്റിദ്ധരിച്ചവരോട് പറയാനുള്ളത് ഇതാണ്. താൻ തന്നെ നന്നായി സ്‌നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നും നൂറിൻ വ്യക്തമാക്കി.

ഇന്നലെയാണ് നൂറിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. ഇതിന്റെ താഴെ നൂറിൻ ഇങ്ങനെ കുറിച്ചിരുന്നു. ‘എന്റെ ജീവിതത്തിൽ നീയുള്ളതിനാൽ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’. നിരവധി പേർ നൂറിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login