പ്രതാപ് പോത്തന്റെ തീരുമാനം തെറ്റിയില്ല; അദ്ദേഹം തെരഞ്ഞെടുത്ത ചെറുപ്പക്കാര്‍ ഇന്ന് സിനിമയില്‍ വിജയക്കൊടി പാറിക്കുന്നു; ചിത്രവും കുറിപ്പും വൈറല്‍


ചെന്നൈ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലൈജ്ഞര്‍ ടിവിയില്‍ ‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍) എന്ന റിയാലിറ്റി ഷോ ഉണ്ടായിരുന്നു. സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. വിധി കര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന്‍ ആയിരുന്നു. അദ്ദേഹം ചില യുവാക്കളെ അന്ന് തന്നെ നോട്ടമിട്ട് വെച്ചിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.

അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് പ്രതാപ് പോത്തന്‍. ഇന്ന് എല്ലാവരും സിനിമയില്‍ തിളങ്ങുകയാണ്. അതില്‍ അദ്ദേവും സന്തോഷവാനാണ്. ആ ചെറുപ്പക്കാര്‍ അടങ്ങുന്ന സംഘം ഇവരാണ്-കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍.

കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി പുറത്തിറക്കുന്ന പേട്ട നാളെ തിയേറ്ററുകളിലെത്തുകയാണ്. അതിലൊരു പ്രധാന കഥാപാത്രമായി വിജയ് സേതുപതിയും അല്‍ഫോന്‍സും, ബോബി സിംഹയും, രാജേഷ് മുരുഗേശനും മലയാളികള്‍ക്ക് പരിചിതര്‍. പ്രേമം/നേരം എന്നീ ചിത്രങ്ങളുടെ പേര് തന്നെ മതിയാവും ഇവരെക്കുറിച്ചു പറയുമ്പോള്‍. ചിത്രത്തില്‍ കാര്‍ത്തിക് എവിടെയെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. കാര്‍ത്തിക്ക് അപ്പോള്‍ സ്റ്റേജില്‍ ആയിരുന്നു.

You must be logged in to post a comment Login