പ്രതികളെ കോടതിയില്‍ കയറി പിടികൂടേണ്ടി വന്നത് നാണക്കേടെന്ന് രമേശ് ചെന്നിത്തല; പൊലീസിന് വീഴ്ച പറ്റി

maxresdefault

പള്‍സര്‍ സുനിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയില്‍ കയറി പ്രതിയെ പിടികൂടേണ്ടി വന്നത് നാണക്കേടെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ജാഗ്രതക്കുറവ് കാരണമാണ് പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം അഡീഷനല്‍ സിജെഎം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സുനിയുടെ കൂട്ടാളി വിജീഷും അറസ്റ്റിലായിട്ടുണ്ട്. സെന്‍ട്രല്‍ എസ്‌ഐയും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കീഴടങ്ങാനെത്തിയ സുനിയെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാര്‍ പ്രതിക്കൂട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

You must be logged in to post a comment Login