പ്രതിപക്ഷ സമരം നേരിടാനൊരുങ്ങി സര്‍ക്കാര്‍; തലസ്ഥാനത്ത് സ്കൂളുകള്‍ക്ക് 12, 13 അവധി

തിരുവനന്തപുരം:സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി ആഹ്വാനം ചെയ്തിരിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരം നേരിടുന്നതിനായി സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.ഉപരോധ സമരം ആരംഭിക്കുന്ന 12നും 13നും നഗര പരിധിയിലെ പ്രൊഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

oommendtfgഇതേസമയം,  തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. തുടര്‍ച്ചയായ അവധിയെ തുടര്‍ന്നാണ് മാറ്റിവെച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

 

 

You must be logged in to post a comment Login