പ്രതിരോധം ശക്തമാക്കി അമേരിക്ക; അത്യാധുനിക പ്രെഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കിയേക്കും

drone

വാഷിംഗ്ടണ്‍: പ്രതിരോധരംഗത്ത് ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി അമേരിക്ക. അത്യാധുനിക പ്രെഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയേക്കും. ഇതുസംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തോട് വാഷിംഗടണ്‍ അനുകൂലനിലപാട് എടുത്തതായാണ് സൂചന.

22 പ്രെഡേറ്റര്‍ ഡ്രോണുകള്‍ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. തീരമേഖലയുടെ നിരീക്ഷണം ശക്തമാക്കുന്നതിനാണ് പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവികസേന ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ത്മമിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡ്രോണുകള്‍ നല്‍കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് അനുകൂല നടപടി എടുക്കുമെന്നാണ് പ്രതിരോധവൃത്തങ്ങളുടെ വിലയിരുത്തല്‍.

You must be logged in to post a comment Login