പ്രതിരോധമന്ത്രിക്ക് ഇന്ത്യയുടെ ഭൂപടമെടുത്ത് പത്താന്‍കോട്ടും ഉറിയും അടയാളപ്പെടുത്താന്‍ സാധിക്കുമോ?; നിര്‍മ്മല സീതാരാമന് മറുപടിയുമായി പി.ചിദംബരം

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. തീവ്രവാദി ആക്രമണങ്ങളുണ്ടായിട്ടില്ല എന്ന അവകാശവാദത്തിന് പത്താന്‍കോട്ടും ഉറിയും ഓര്‍മ്മയുണ്ടോ എന്ന ചോദ്യമാണ് ചിദംബരം ഉന്നയിച്ചിരിക്കുന്നത്.

ബിജെപി അധികാരത്തിലേറ്റ ശേഷം രാജ്യത്ത് വലിയ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനിടെ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്.

പ്രതിരോധമന്ത്രിക്ക് ഇന്ത്യയുടെ ഭൂപടമെടുത്ത് പത്താന്‍കോട്ടും ഉറിയും അടയാളപ്പെടുത്താന്‍ സാധിക്കുമോ?. പത്താന്‍കോട്ട്, ഉറി അക്രമണ ചരിത്രം നിലനില്‍ക്കെ പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പാകിസ്താന് ക്ലീന്‍ ചീട്ട് നല്‍കുകയാണോ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവിശ്വസനീയവും സത്യ വിരുദ്ധവുമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ 2019 മെയ് മാസത്തിന് ശേഷവും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login