പ്രതിഷേധങ്ങള്‍ക്ക് വിലകല്‍പിക്കാതെ; ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു

ഉത്തരകൊറിയയുടെ പക്കല്‍ ഹ്രസ്വദൂര മിസൈലുകളുടെ വന്‍ശേഖരം ഉണ്ട്. വ്യാഴാഴ്ച പരീക്ഷിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു കടലില്‍ പതിച്ചു.

king jong un
സോള്‍: അണ്വായുധ ഭീഷണിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ വകവയ്ക്കാതെ ഉത്തരകൊറിയ ഇന്നലെ വീണ്ടും രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. ഇതിനെതിരെ ജപ്പാന്‍ ബെയ്ജിങ്ങിലെ ഉത്തരകൊറിയയുടെ നയതന്ത്രകാര്യാലയത്തെ പ്രതിഷേധം അറിയിച്ചു.

ഇതിനിടെ, ദക്ഷിണകൊറിയയുമായുള്ള എല്ലാ വാണിജ്യ സഹകരണ പദ്ധതികളും റദ്ദാക്കുമെന്നും തങ്ങളുടെ അധീനതയിലുള്ള ദക്ഷിണകൊറിയയുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുമെന്നും ഉത്തരകൊറിയ അറിയിച്ചു.

ഉത്തരകൊറിയയുടെ പക്കല്‍ ഹ്രസ്വദൂര മിസൈലുകളുടെ വന്‍ശേഖരം ഉണ്ട്. വ്യാഴാഴ്ച പരീക്ഷിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ 500 കിലോമീറ്റര്‍ സഞ്ചരിച്ചു കടലില്‍ പതിച്ചു. റഷ്യയുടെ സ്‌കഡ് മിസൈലുകളെ അനുസ്മരിപ്പിക്കുന്ന ഈ മിസൈലുകളുടെ വിക്ഷേപണം യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നു ദക്ഷിണകൊറിയ ആരോപിച്ചു.

ഇതിനിടെ, കൊറിയയിലെ സാഹചര്യം വളരെ സങ്കീര്‍ണമാണെന്നു ചൈന അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും അവസാനിപ്പിക്കണമെന്നു വിദേശമന്ത്രാലയം വക്താവ് ഹോങ് ലീ പറഞ്ഞു.

You must be logged in to post a comment Login