പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള്‍

ഷാഹുല്‍ഹമീദ് ടി. കോഡൂര്‍

 

പ്രാന്തവത്കരിക്കപ്പെടുന്നവരുടെ നോവുകളിലേക്കും, മൂന്നാം ലോകത്തിന്റെ പ്രശ്‌നങ്ങളിലേക്കും, മാനുഷിക മൂല്യങ്ങള്‍ക്കും അധികാരി വര്‍ഗ്ഗത്തിന്റെ അധീശതത്വ വിവേചനത്തിനുമെതിരെ തന്റെ ചുറ്റും കാടുപിടിച്ചു നില്‍കുന്ന സാമൂഹ്യ തി•കള്‍ക്കെതിരെ ധീരമായി ചാട്ടുളി പോലെ കാരിരുമ്പ് ശക്തിയായി അക്ഷരങ്ങള്‍ ഉപയോഗിച്ച പ്രശസ്ത കവിയാണ് മണമ്പൂര്‍ രാജന്‍ ബാബു.സമൂഹത്തിന്റെ ചിന്താധാരകളോടും യുഗ ധര്‍മ്മത്തോടമൊപ്പം വളരുന്നുവെന്നു തെളിയിക്കുന്ന മണമ്പൂരിന്റെ കവിതയായ പാണന്റെ പാട്ട്’ തലകീഴായ് വായ്ക്കും സമൂഹനീതിതന്‍തലയ്ക്കല്‍ കേറിയും കടയ്ക്കു വെട്ടുകയും ‘കുതിക്കുന്ന കാലത്തിന്റെ കുരുത്തക്കേടുകളും കിതക്കുന്ന കാലത്തിന്റെ പൊരുത്ത കേടുകളും പാടുന്ന പാണന്റെ പാട്ടില്‍ പാണന്‍ നമ്മുടെ ജീവിതത്തിന്റെ മുറിവുകളില്‍ മുഴുവന്‍ സന്നിഹിതനും അവന്റെ പാട്ട് അഗ്നിയുമാണ്.അവന്റെ രാഗത്തിന്റെ സ്വരം മനുഷ്യന്റെ അസ്തിത്വത്തില്‍ മൗനത്തെ ഭേദിക്കും. പുരുഷാര്‍ത്ഥത്തിന്റെ കവിതകളെഴുതുന്ന മണമ്പൂര്‍ സിരകളില്‍ നിന്ന് സിരകളിലേക്ക് ജീവിതത്തിന്റെസ്പന്ദനമായി സമൂഹ മനസാക്ഷിയെ കുലുക്കി വിളിക്കുന്നു.ഇരുട്ടറ കവിതകള്‍ (പ്രഥമ കവിതാ സമാഹാരം) പാണന്റെ പാട്ട്, സ്വാതന്ത്രത്തിന്റെ ചിഹ്നം, കണിശം മുത്തശ്ശി, കവിതയുടെ വെട്ടകം, നേരിന്റെ നിറം തുടങ്ങിയ കാവ്യസമാഹാരങ്ങളും കൂടാതെ നിരവധി കവിതകളും ആനുകാലികങ്ങളിലും, കാലാകൗമുദി, ദേശാഭിമാനി, ചന്ദ്രിക, മാതൃഭൂമി എന്നിവയിലും എഴുതി വരുന്നു. കവി എന്ന നിലയിലും സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒട്ടേറെ പുരസ്‌കാരങ്ങള്‍ മണമ്പൂരിനെ തേടിയെത്തിയിട്ടുണ്ട്. കവിതയ്ക്ക് കൂട്ടമത്ത് അവാര്‍ഡ്, മഹാകവി ബാല കൃഷ്ണ പണിക്കര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സ്വാശ്രയ സംഘം പുരസ്‌കാരം എന്നിവയും അച്ചടിക്കും രൂപകല്‍പ്പനക്കുമുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. ലിംക ബുക്ക് ഓഫ് അവാര്‍ഡ്‌സില്‍ ഇടം നേടിയ ‘ഇന്ന് ‘ മാസികയുടെ പത്രാധിപരാണ് മണമ്പൂര്‍ .ഡിസിപ്ലിന്‍ എന്ന മിനിക്കഥ കഥ മാസികയില്‍ പ്രസിദ്ധീകരിച്ചതിന്റെ അനന്തര ഫലമായി എം. എസ്. പി യില്‍ അസിസ്റ്റന്റായി വിരമിച്ച മണമ്പൂര്‍ രണ്ട് വര്‍ഷത്തെളം സസ്‌പെന്‍ഷനിലായി. ഈ സംഭവം സാംസ്‌കാരിക കേരളത്തെ പ്രക്ഷുപ്തമാക്കി.സസ്‌പെന്‍ഷന്‍ഡ് ചെയ്ത മണമ്പൂര്‍ രാജന്‍ ബാബുവിനെ ഉടന്‍ തിരിച്ചെടുക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുമായി സന്തതസഹചാരികള്‍ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പ്രതിഷേധിച്ചപ്പോള്‍ ചടങ്ങിനെത്തിയവരുടെയെല്ലാം ശ്രദ്ധ അങ്ങോട്ടായി. എം. എസ്. പി കവാടത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പൊതു ജനങ്ങള്‍ കാണാതിരിക്കാന്‍ രണ്ട് പോലീസ് ജീപ്പ് വശങ്ങളിലിട്ട് മറച്ചിരിക്കുകയായിരുന്നു.ഡിസിപ്ലിന്‍ഡിസിപ്ലിന് പേരുകേട്ട മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എം. എസ്. പി) ഡിസിപ്ലിന്‍ എന്ന പേരിലെഴുതിയകഥയുടെ പേരില്‍ രണ്ട് വര്‍ഷത്തോളം വിവാദത്തില്‍ നിര്‍ത്തിയ മണമ്പൂര്‍ രാജന്‍ ബാബു  എം. എസ്. പി ഓഫീസിലെ കാഷ്യര്‍ ആയിരുന്നു. അക്കാലത്ത് 1984 ജൂണ്‍ ലക്കത്തില്‍ കലാകൗമുദിയുടെ കഥ മാസികയിലാണ് ഡിസിപ്ലിന്‍ എന്ന മിനികഥ വരുന്നത്. വൈകാതെ സസ്‌പെന്‍ഷന്‍ എത്തി.സാഹിത്യ രചന നടത്തിയതിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ സസ്പന്‍ഡ് ചെയ്ത നടപടിയില്‍ കേരളത്തിലെ സാഹിത്യ ലോകം പ്രതിഷേധിച്ചു.തലയെടുപ്പുള്ള സാഹിത്യകാരന്മാര്‍ എം. ടി വാസുദേവന്‍നായര്‍ മുതല്‍ സി. അച്യുതമേനോന്‍, വൈലോപ്പിള്ളി, സി. വി ശ്രീരാമന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍ , ആറ്റൂര്‍ രവി വര്‍മ്മ, മുല്ലനേഴി, സുകുമാര്‍ അഴീക്കോട്, കോവിലന്‍, ഇയ്യങ്കോട് ശ്രീധരന്‍ മുതലങ്ങോട് അശോകന്‍ ചരുവിലും വിജി തമ്പിയും മുതലായ സാഹിത്യകാരന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.കൂട്ടിലങ്ങാടിസസ്‌പെന്‍ഷനെ തുടര്‍ന്ന് വൈകാതെ താമസിച്ചിരുന്ന പോലീസ് കോര്‍ട്ടേഴ്‌സ് ഒഴിയാന്‍ നോട്ടീസ് വന്നു. പിന്നീട് കൂട്ടിലങ്ങാടിയിലെ വാടക മുറിയില്‍ താമസമാക്കി. പിന്നീട് കൂട്ടിലങ്ങാടിയിലെ പുഴയില്‍ കുളിക്കാന്‍ എത്തുകയും മനതാരില്‍ വേദനയും പുഴയും മാത്രം. വേദനയും ആധിയുടെ നെഞ്ചിടിപ്പുമായി അകത്തളങ്ങളില്‍ നിന്നും കൂട്ടിലങ്ങാടി എന്ന കവിത പിറവിയെടുത്തുനിഷ്‌കാസിതന്റെ നിശ്ശബ്ദയാമങ്ങളില്‍നിഷ്ഠൂരം പൊട്ടിച്ചിരിച്ചിടാം തോക്കുകള്‍തോല്‍ക്കുമ്പോഴൊക്കെ കുരയ്ക്കുമിത്തോക്കുകള്‍വാക്കുമുട്ടുന്നവര്‍ക്കന്ത്യമാം താവളം (കൂട്ടിലങ്ങാടി)അന്നു മുതല്‍ കൂട്ടിലങ്ങാടി പാറടിയില്‍ താമസം, ഭാര്യ സുമയോടും കവിതയും പിന്നെ ആയിരിക്കണക്കിനു പുസ്തകങ്ങളുമായി ഇന്നും കവിതാ രചനയുമായി നിര്‍ബാധം തുടരുകയാണ് ഈ അനുഗ്രഹീത കവി 35 ാം വയസ്സിലെത്തിയ ഇന്ന് എന്ന ഇന്‍ലന്റ് മാസിക മണമ്പൂരിന്റെ മുഖ്യ പ്രതാധിപത്യത്തില്‍ വീട്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു. പത്രാധിപര്‍, കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ , സംഘാടകന്‍, പ്രാസംഗികന്‍, തുഞ്ചന്‍ ട്രസ്റ്റ് അംഗം, മലപ്പുറം രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്റ് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം, സംസ്ഥാന യുവ ജനോത്സവ സാഹിത്യ രചനാ മത്സരങ്ങളിലെ സ്ഥിരം വിധി കര്‍ത്താവ് തുടങ്ങി വ്യതിരിക്ത രംഗങ്ങളില്‍ കര്‍മ്മനിരതനായ ഇദ്ദേഹം തിരുവന്തപുരം മണമ്പൂര്‍ സ്വദേശിയാണെങ്കിലും ഒരുമലപ്പുറം കാരനായി, മലപ്പുറം സാംസ്‌കാരിക തനിമയില്‍ ലയിച്ച് നന്മയുള്ള മനസ്സുകളെ അംഗീകരിച്ചും തിന്മയിലൂന്നി പ്രവര്‍ത്തിക്കുന്നവരെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്ന ജനസമ്മതനായ സാഹിത്യകാരമാണ് മണമ്പൂര്‍. മലപ്പുറത്തുകാരുടെ ഹൃദയ സ്പന്ദനങ്ങള്‍ സമൂഹത്തിനു നേര്‍ക്കുപിടിച്ച കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കുന്നവയാണ് അദ്ദേഹത്തിന്റെ കവിതകള്‍. മതസൗഹാര്‍ദത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും മലപ്പുറം മഹിമയെയും മഹര്‍ഹിസയില്‍ ദര്‍ശിക്കാം.’മതവും മനുഷ്യനും മത്സരിക്കുന്നതീകണ്ണുനീര്‍ കൊണ്ട് സ്വര്‍ഗ്ഗങ്ങള്‍ പടുക്കുവാന്‍ഇവളൊന്നു നോക്കിയാലുടനെ നിലംപൊത്തു-മിവിടത്തെ മേടകള്‍, മഹലുകള്‍, പള്ളികള്‍’പൊട്ടിച്ചിതറിയ പളുങ്കുമണികള്‍ പോലെ, പാണന്റെ പാട്ടുപോലെ, പാതി നുകര്‍ന്ന മരന്ദത്തിന്റെ മാധുര്യം പോലെ, നിഷ്‌കളങ്ക സ്‌നേഹത്തിന്റെ മാതൃ വാത്സല്യത്തിന്റെ മൂര്‍ത്തിഭാവമായ അമ്മയെക്കുറിച്ച് കവി മനസ്സ് നൊമ്പരപ്പെടുന്നു. അമ്മ എപ്പോഴും പ്രത്യാശയായ്, സ്‌നേഹ വായ്പായ്, താങ്ങായ് തണലായ്, വെളിച്ചമായ് പുഷ്പിച്ച് നില്‍ക്കുന്ന ചെന്താമരയാണ്.’കൊച്ചുമക്കള്‍ക്ക് കിനാവിന്റെ പൂക്കളുംസ്വപ്‌നം വിരുന്നൂട്ടുമല്‍പ വാത്സല്യവുംവിട്ടു, വേഗം പോയി ജീവിത ശുദ്ധിതന്‍കര്‍മ്മപഥങ്ങളില്‍ വെള്ളില്‍പറവയായ് ? ‘ചിന്തോദ്ദീപകവും സാരാംശങ്ങളുമടങ്ങിയ ഒട്ടേറെ കവിതകള്‍ മണമ്പൂര്‍ ആനുകാലികങ്ങളില്‍ എഴുതി വരുന്നു. പാണന്റെ ചിരി എന്ന കവിതയില്‍ ഹൃദയ കവാടം മലര്‍ക്കെ തുറന്ന് കവി പാടുന്നു.’അകത്ത് ഭദ്രമായടച്ച വാതിലില്‍അരിച്ചെത്തും സ്വരതാളങ്ങളാല്‍പുനര്‍ജനിക്കുമാ നിണത്തുടിച്ചിന്തില്‍അവന്റെ യീണത്തിന്‍ പ്രകമ്പനങ്ങളാല്‍ ‘സസ്‌പെന്‍ഷന്‍. . . . അഭിനന്ദനംസസ്‌പെന്‍ഷന്‍ കാലത്ത് ദക്ഷിണേന്ത്യന്‍ കാവ്യകേളിയില്‍ മണമ്പൂര്‍ എത്തി. സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ പ്രധാനിയായിരുന്ന റിട്ട. ഡപ്യൂട്ടി കമാന്‍ഡന്റ് സി.എസ് മേനോന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. മണമ്പൂര്‍ വേദിയുടെ മുമ്പിലിരിക്കാന്‍ അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം. മണമ്പൂരിന് അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ കത്തുകളിലൂടെ അഭിനന്ദനവും അദ്ദേഹം മുടങ്ങാതെ അറിയിക്കുന്നു. മലയാളം ശ്രേഷ്ഠഭാഷയായി മാറിയപ്പോള്‍ മണമ്പൂര്‍ ഇന്ന് മാസികയില്‍ എഴുതി’അമ്മയാം ഭാഷയ്ക്കാദരംഅന്തിചായുമ്പോഴെങ്കിലുംഅന്തരംഗം വിളങ്ങട്ടെഅറിവിന്ന ഗ്രപീഠമായ് ‘തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തിലും വിദ്യാരംഭത്തിനോടനുബന്ധിച്ചുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിലും സജീവ സാന്നിധ്യമാണ് മണമ്പൂര്‍. ബാല മനസ്സുകളില്‍ ഇടം നേടിയ, നിഷ്‌കളങ്ക സ്‌നേഹ വായ്പിന്റെ ഉറവയൂറ്റുന്ന കുട്ടികവിതകളിലൂടെ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും സാംസ്‌കാരിക നിലയങ്ങളിലും സ്ഥിരം ഉദ്ഘാടകനും പ്രഭാഷകനുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് മണമ്പൂര്‍ പ്രയാണം തുടരുകയാണ്.’ചിരിക്കുന്ന പൂവുകള്‍ചിലയ്ക്കുന്ന പക്ഷികള്‍തലോടുന്ന തെന്നല്‍തഴുകിടും വെളിച്ചംനമ്മുടെയീ ലോകംനമ്മളീ ജഗത്തില്‍നന്മ തന്‍ സുമങ്ങള്‍ ‘ (കുട്ടികളുടെ ലോകം)നന്മയുടെ പ്രകാശം പരത്തി പുതുതലമുറയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന കവിതകളിലൂടെയും സാഹിത്യരചനകളിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും സാഹിത്യലോകത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും ഒരു നവ ചൈതന്യം പകരാന്‍ മണമ്പൂര്‍ രാജന്‍ ബാബു എന്ന കവിവര്യന്റെ പ്രവര്‍ത്തനങ്ങള്‍ ആക്കം കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

You must be logged in to post a comment Login