പ്രതി പൂവൻകോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹൻലാൽ

പ്രതി പൂവൻകോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹൻലാൽ
മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ ചിത്രം ‘പ്രതി പൂവൻകോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാൽ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസ്ത്ര വിൽപനശാലയിലെ സെയിൽസ് ഗേളായ മാധുരിയായാണ് മഞ്ജു വാര്യർ എത്തുന്നത്.

മഞ്ജുവാര്യരുടെ മുഖവും മൂന്ന് പൂവൻ കോഴികളുമാണ് പോസ്റ്ററിൽ ഉള്ളത്. മഞ്ജുവിനും സംവിധായകൻ റോഷൻ ആൻഡ്രൂസിനും ടീമിനും ആശംസകൾ നേർന്നാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്.

ഉണ്ണി ആറിന്‍റെ ഏറെ ചർച്ചയായ നോവൽ, പ്രതി പൂവൻ കോഴിയുടെ ചലച്ചിത്രാവിഷ്കാരമാണ് സിനിമയും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്‍റണി തുടങ്ങിവരും അഭിനയിക്കുന്നു.

ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍.

You must be logged in to post a comment Login