പ്രതീക്ഷാജനകം, അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കണം: ശ്രീശാന്ത്

സുപ്രീകോടതി ആജീവനാന്ത വിലക്ക് നീക്കിയ പശ്ചാത്തലത്തില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുകയാണെന്നും ശ്രീശാന്ത് പറയുന്നു.

ബിസിസിഐയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത മാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായേക്കുംമെന്നും ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ആറുമാസമായി പരിശീലനം നടത്തുന്നുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

തനിക്ക് 36 വയസ്സേ ആയിട്ടുളളുവെന്നും ഇനിയും അഞ്ച് വര്‍ഷത്തോളം കരിയര്‍ ബാക്കിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. രജ്ഞിയില്‍ വീണ്ടും പന്തെറിയുന്നതിനെ കുറിച്ചും ശ്രീ പ്രതീക്ഷ പങ്കുവെച്ചു.
വാതുവയ്പ്പ് കേസില്‍ സുപ്രീകോടതിയാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയത്. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹര്‍ജി ഭാഗികമായി അനുവദിച്ചു. മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നാണ് ബിസിസിസി നിലപാട്.

You must be logged in to post a comment Login