പ്രത്യേകപദവി: ആന്ധ്രാപ്രദേശില്‍ ഇന്ന് ബന്ദ്

വിശാഖപട്ടണം: പ്രത്യേക പദവി ആവശ്യം ഉന്നയിച്ച് ആന്ധ്രാപ്രദേശിലെ ഹോദ സാദന സമിതി ഇന്ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി(വൈഎസ്ആര്‍സിപി), ജനസേന, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്.

കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 16ല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുകയാണ്.

അതേസമയം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ആന്ധ്രാപ്രദേശ് അതിര്‍ത്തി വരെ മത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

പ്രത്യേക പദവിക്കായി വാദിച്ച തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) ബന്ദുമായി സഹകരിക്കില്ല.

You must be logged in to post a comment Login