പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചു

PM-MODI
കൊല്ലം: പരവൂരില്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി അപകട സ്ഥലം സന്ദര്‍ശിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെത്തിയത്. പ്രധാനമന്ത്രിയോടൊപ്പം പതിനഞ്ചംഗ ഡോക്ടര്‍മാരുടെ സംഘവും അനുഗമിക്കുന്നുണ്ട്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ഒ. രാജഗോപാല്‍ എന്നിവരും ഒപ്പമുണ്ട്. അപകടത്തെ കുറിച്ച് രാജഗോപാല്‍ മോദിയെ ധരിപ്പിച്ചു. 3.30ഓടെ ആശ്രാമം മൈതാനത്ത് ഇറങ്ങി.

You must be logged in to post a comment Login