പ്രധാനമന്ത്രി ട്വീറ്റ് ചെയ്താല്‍ രാജ്യം പുരോഗമിക്കില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

kanayya-kumar

തിരുവനന്തപുരം: ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ വിമര്‍ശനവുമായി കനയ്യകുമാര്‍ വീണ്ടും. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ യുദ്ധജ്വരമുണ്ടാക്കുകയാണ് മോദിയും ബിജെപിയുമെന്ന് കനയ്യ കുറ്റപ്പെടുത്തി. വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.

പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു കനയ്യയുടെ പ്രസംഗം. എഐവൈഎഫ് ഇരുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് കനയ്യകുമാര്‍ തലസ്ഥാനത്ത് എത്തിയത്. ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് പുരോഗമനപരമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്താല്‍ രാജ്യം പുരോഗമിക്കില്ലെന്നും കനയ്യ പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ലേഖനങ്ങളുടെ സമാഹാരമായ ‘നവമാധ്യമകാലത്തെ ഇടത് ചേരി’ എന്ന പുസ്തകവും  അദ്ദേഹം പ്രകാശനം  ചെയ്തു.

You must be logged in to post a comment Login