പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ട്; പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സന്ദര്‍ശനം ഒന്നരമണിക്കൂര്‍ മാത്രം

ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റ് വിഷന്‍ കോണ്‍ക്‌ളേവിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. സുരക്ഷ കണക്കിലെടുത്ത് ഈ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല.

pm-modi

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ട്. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനാണു പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട്ട് ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ കോഴിക്കോടു സന്ദര്‍ശനമാണിത്. ആയുര്‍വേദ ഫെസ്റ്റിവലില്‍ ചെലവഴിക്കുന്ന 50 മിനിറ്റുള്‍പ്പെടെ ഒന്നര മണിക്കൂര്‍ മാത്രമാണു പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടാവുക

കരിപ്പൂരില്‍ രാവിലെ വിമാനമിറങ്ങുന്ന മോദി ഹെലികോപ്ടര്‍ വഴി 11.50ന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയിലത്തെും. 11.50ന് ഇവിടെ നിന്ന് കാര്‍മാര്‍ഗം 12.05ന് സ്വപ്നനഗരിയിലെ വേദിയിലേക്ക്. 12.50ന് വേദി വിടുന്ന മോദി 1.05ന് വിക്രം മൈതാനിയില്‍ തിരിച്ചത്തെും. കോഴിക്കോട് ആദ്യമായത്തെുന്ന പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നഗരത്തില്‍ 1200 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഇതില്‍ 750 പൊലീസുകാര്‍ പ്രധാനമന്ത്രിയുടെ മാത്രം സുരക്ഷക്കുള്ളതാണ്. നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചു.

ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റ് വിഷന്‍ കോണ്‍ക്‌ളേവിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. സുരക്ഷ കണക്കിലെടുത്ത് ഈ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല.

കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നാലു കിലോമീറ്റര്‍ പാതയിലൂടെയുള്ള ഗതാഗതം രാവിലെ ഒന്‍പതു മുതല്‍ പൂര്‍ണമായും നിരോധിക്കും. ഐഎസിന്റെ ഉള്‍പ്പെടെ തീവ്രവാദ സംഘടനകളുടെ ഭീഷണിനിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login