പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദര്‍ശിക്കും

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. ഇന്‍ഡോറിലും രാജ്ഘട്ടിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. ഇന്‍ഡോറില്‍ നടക്കുന്ന ഷെഹാരി വികാസ് മഹോത്സവില്‍ അദ്ദേഹം പങ്കെടുക്കും. വിവിധ നഗരവികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തുന്ന മോദി മോഹന്‍പുര അണക്കെട്ട് പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കും.

You must be logged in to post a comment Login