പ്രധാനമന്ത്രി ലങ്കയ്ക്കില്ല; പകരം സല്‍മാന്‍ ഖുര്‍ഷിദ്

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ലെന്ന് ഉറപ്പായി.  പകരം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘമാകും കൊളംബോയ്ക്കു പോകുക.

ഇന്നു തന്നെ ഇക്കാര്യം ശ്രീലങ്കയെ അറിയിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദാ രജപക്ഷെയ്ക്കു കത്തയയ്ക്കും. ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ ക്രൂരതയില്‍ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്ടില്‍നിന്നുള്ള പ്രധാന പാര്‍ട്ടികളും കേന്ദ്രമന്ത്രിമാരും കടുത്ത സമ്മര്‍ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പിന്‍വലിഞ്ഞത്.

salman-khurshid_160913013448
ശ്രീലങ്കയിലെ സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കരുതെന്നു കാട്ടി തമിഴ്‌നാട് നിയമസഭ കഴിഞ്ഞ മാസം പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് കോര്‍കമ്മറ്റി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ലങ്കന്‍ യാത്ര പ്രയാസകരമാവും എന്ന് വിലയിരുത്തിയിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കാനഡ ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

You must be logged in to post a comment Login