പ്രഭാസിന്റെ ചിത്രം ‘സാഹോ’ റിലീസ് മാറ്റി വച്ചു

 

സ്വാതന്ത്ര്യ ദിനത്തില്‍ തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച പ്രഭാസ് ചിത്രം സാഹോയുടെ റിലീസ് തിയതി മാറ്റി. ആക്ഷന്‍ രംഗങ്ങളില്‍ കുറേക്കൂടി കൃത്യത വരുത്താന്‍ സമയം വേണ്ടിവരുമെന്നതിനാലാണ് ഇത്. പുതിയ തിയതി ഓഗസ്റ്റ് 30. സ്വാതന്ത്ര്യ ദിനത്തില്‍ പറ്റിയില്ലെങ്കിലും ഓഗസ്റ്റ് മാസം തന്നെ ചിത്രം പ്രേക്ഷകരില്‍ എത്തണം എന്ന നിര്‍മ്മാതാക്കളുടെ തീരുമാനമാണ് ഓഗസ്റ്റ് 30 റിലീസ് തിയതിയായി പ്രഖ്യാപിച്ചത്.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ മലയാള താരം ലാലും ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ആക്ഷന്‍ ത്രില്ലറായ സാഹോയുടെ ആക്ഷന്‍ കൊറിയോഗ്രഫര്‍ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സാബു സിറിളും. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

You must be logged in to post a comment Login