പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് അന്തരിച്ചു

പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് (100) അന്തരിച്ചു. ഒമാനിലെ സലാലയില്‍ ആയിരുന്നു അന്ത്യം. അവിടെ മകനൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
rosamma
കഴിഞ്ഞ മേയ് 13നാണ് റോസമ്മ പുന്നൂസിന് 100 വയസ് തികഞ്ഞത്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടെം സ്പീക്കര്‍, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതിരഞ്ഞടുപ്പിലെ വിജയി തുടങ്ങി ഏറെ സംഭവബഹുലവും സങ്കീര്‍ണവുമായിരുന്നു റോസമ്മ പുന്നൂസിന്റെ രാഷ്ട്രീയ ജീവിതം.

കേരളത്തില്‍ നിന്ന് ആദ്യമ ായി ഒരേ സമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചുകയറിയ ദമ്പതികളാണ് റോസമ്മയും ഭര്‍ത്താവ്  പി.ടി. പുന്നൂസും. 1957ല്‍ ദേവികുളത്തു നിന്നു റോസമ്മ നിയമസഭയിലെത്തിയപ്പോള്‍ സമുന്നത സിപിഐ നേതാവായിരുന്ന ഭര്‍ത്താവ് പി.ടി. പുന്നൂസ് ആലപ്പുഴയില്‍ നിന്നു ലോക്‌സഭയിലുമെത്തി.

You must be logged in to post a comment Login