പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍

 

തിരുവനന്തപുരം: കേരളത്തിൽ ദുരിതം വിതച്ച പ്രളയത്തിന് കാരണം ഡാം മാനേജ്മെൻ്റിലെ പാളിച്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് ശാസ്ത്രീയമല്ലെന്നാണ് സര്‍ക്കാരിൻ്റെ വാദം. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അതിവര്‍ഷമാണ് പ്രളയത്തിന് കാരണം. ഇത് കേന്ദ്ര ജലക്കമ്മീഷൻ വ്യക്തമാക്കിയതാണ്. ശാസ്ത്രലോകം തള്ളിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജേക്കബ് പി അലക്സാണ് പ്രളയത്തിന് കാരണം ഡാം മാനേജ്മെൻ്റിലെ പാളിച്ചയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

Malayalam News App ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Web Title kerala government rejected amicus curiae report on flood

( News from Malayalam , TIL Network)

You must be logged in to post a comment Login