പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ജൈവ വൈിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവ വൈവിധ്യമേഖലയിലെ മാറ്റം പഠിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റു കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം.

പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം ഇത്പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും.

ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറുപേരെ പഠനത്തിന് നേതത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

You must be logged in to post a comment Login