പ്രളയക്കെടുതി: വായ്പ മൊറട്ടോറിയത്തിലെ ആശങ്ക തീര്‍ന്നു; പ്രളയബാധിത മേഖല സംബന്ധിച്ച മാനദണ്ഡത്തില്‍ നിന്ന് ബാങ്കുകള്‍ പിന്മാറി

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വായ്പ മൊറട്ടോറിയത്തിലെ ആശങ്ക തീര്‍ന്നു. പ്രളയബാധിത മേഖല സംബന്ധിച്ച മാനദണ്ഡത്തില്‍ നിന്ന് ബാങ്കുകള്‍ പിന്മാറി. സംസ്ഥാനമാകെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം. ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പുതിയ വായ്പകള്‍ ഉടന്‍ അനുവദിക്കാനും തീരുമാനമായി.

You must be logged in to post a comment Login