പ്രളയത്തെ വായിച്ച പുസ്തകങ്ങള്‍

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.

പ്രളയം ദുരന്തം മാത്രമല്ല സമ്മാനിക്കുന്നത്. പ്രളയം ചരിത്രത്തില്‍ പലപ്പോഴും മഹത്തായ സാഹിത്യസൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഭാവികേരളത്തിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രളയം പ്രമേയമായ ചില ലോകോത്തര സാഹിത്യ സൃഷ്ടികളിലൂടെ…
ഒരു മഹാപ്രളയത്തിന്റെ ദുരന്തശേഷിപ്പുകള്‍ നമുക്ക് ചുറ്റും ആഘാതമകറ്റാതെ കൂട്ടുകൂടിയിരിക്കുന്നു.. ഭൂമിയുടെ ചരിത്രത്തില്‍ മനുഷ്യന്‍  ഒരു പൂര്‍ണ്ണ ജൈവിക അസ്തിത്വമായി അടയാളപ്പെടുന്നതിന് മുമ്പും പിമ്പും പ്രളയം ഒരു ഇടപെടലായി മാറുന്ന ഭീതിദ യാഥാര്‍ത്ഥ്യത്തിന് മിത്തുകളേക്കാള്‍ തീവ്രതയുണ്ട്. ബൈബിളും ഖുര്‍ആനും വരച്ചുകാട്ടിയ ‘നോഹയുടെ പേടക’ത്തിന്റെ ചിത്രങ്ങള്‍ വെറും സാങ്കല്പ്പികതയാണെന്ന് വിശ്വസിക്കാന്‍ മനസ്സനുവദിക്കുന്നില്ല. ഏതൊരു സംതുലനവാസ്ഥയില്‍ നിന്നും, പ്രകൃതി വ്യതിചലിക്കപ്പെടുമ്പോഴും ഒരോര്‍മ്മപ്പെടുത്തല്‍.. അല്ലെങ്കില്‍ ഒരു തിരുത്തല്‍… അതുമല്ലെങ്കില്‍ ഒരു മുന്നറിയിപ്പ്… അതാണ് പ്രളയചരിത്രത്തിന്റെ സന്ദേശവും എക്കാലത്തെയും പ്രസക്തിയും.ദുരിതമയമായ ദിനരാത്രങ്ങള്‍ അതിജീവിച്ചു കഴിഞ്ഞാല്‍, പിന്നെ, അതിന്റെ നൊസ്റ്റാള്‍ജിയയിലേക്ക് മനുഷ്യന്‍ വഴുതി വീഴും.. ആ ഗൃഹാതുരതയില്‍ നിന്നും ചിലപ്പോള്‍ കാല്പനികത പോലും ഉയിരാര്‍ന്ന് വരും.. നവകേരള സൃഷ്ടി, സാലറി ചാലഞ്ച്, ഭരണ- പ്രതിപക്ഷ വാക്കേറ്റങ്ങള്‍ തുടങ്ങിയ, സമകാലീന പ്രളയാനന്തര പരിസരങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന, പൊറാട്ട് നാടകങ്ങള്‍ ഒരു ഭാഗത്ത് കൊട്ടിയാടപ്പെടുമ്പോള്‍, പ്രളയത്തെ വായിച്ച, മതഗ്രന്ഥങ്ങളല്ലാത്ത പുസ്തകങ്ങളെക്കുറിച്ച് ഒന്നാലോചിച്ച് പോയി. ഒന്നല്ല, മറിച്ച്, ഒരുപാട് പുസ്തകങ്ങളില്‍ മഹാമാരികളും അതിന്റെ ബാക്കിപത്രമായവശേഷിച്ച് ജീവജാലങ്ങളെ നാമാവശേഷമാക്കിയ വെള്ളപ്പൊക്കവും പ്രമേയമായി രചനകള്‍ നടന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില പുസ്തകങ്ങള്‍ – വിശിഷ്യാ ലോകം നെഞ്ചേറ്റിയ ചില പുതിയ നോവലുകള്‍ – ഒന്ന് ഓര്‍ത്തെടുക്കുകുകയാണ്. ചരിഞ്ഞ ലോകംടോം ഫ്രാങ്ക്‌ലിനും ബെത് ആന്‍ ഫെനെലിയും ചേര്‍ന്നെഴുതിയ ത്രില്ലര്‍ നോവലാണ് ചരിഞ്ഞ ലോകം അഥവാ ഠവല ഠശഹലേറ ണീൃഹറ. 2013 സെപ്തംബറില്‍ പ്രസിദ്ധീരിക്കപ്പെട്ട ഈ നോവല്‍, സമകാലിന മനുഷ്യനില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ഭീതിയുടെ മന:ശാസ്ത്രത്തെ (ളലമൃ ു്യെരവീശെ)െ വിശകലനം ചെയ്യുന്ന ഒന്നാണ്.മൂവായിരത്തില്‍ പരം മനുഷ്യര്‍ നിവസിക്കുന്ന ഹൊനോബ് ലാന്റിങ്ങ് എന്ന പട്ടണത്തെ, മിസ്സിസ്സിപ്പി നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം തകര്‍ത്തെറിയുന്ന കഥയാണ് ഈ നോവല്‍ ചിത്രീകരിക്കുന്നത്. ദമ്പതികള്‍ കൂടിയായ രചയിതാക്കള്‍ അമേരിക്കന്‍ ഫിക്ഷന്‍ വിഭാഗത്തിന് സമ്മാനിച്ച ഏറ്റവും മികച്ച സയന്റിഫിക് നോവലുകളില്‍ ഒന്നാണ് ഇത്. ഏകാകിയായ ഡിക്‌സി ക്ലേ എന്ന സ്ത്രീ കഥാപതൃത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. മഴത്തുള്ളികളുടെയും പ്രളയ വളര്‍ച്ചയുടെയും അതിമനോഹരവും ഭീതിദവുമായ വര്‍ണ്ണനകള്‍ കൊണ്ട് നിറഞ്ഞ പേജുകളിലൂടെ നാം വായനക്കാരുടെ കണ്ണുകള്‍ ഓടിനടക്കുമ്പോള്‍, നനവുകളും തിരത്തള്ളലുകളും കൊണ്ട്  ഭൂരിപക്ഷം പേരുംകുളിരണിയുകയും വിറളി പിടിക്കുകയും ചെയ്യും. ശരത്കാലം വരെ നീണ്ടുനില്ക്കുന്ന മഴയും, അത് മാറ്റിയെടുക്കുന്ന മിസ്സിസ്സിപ്പിയുടെ രൂപഭാവങ്ങളുമാണ് ചരിഞ്ഞ ലോകത്തെ വിശ്വസാഹിത്യത്തിലെ മികച്ച പ്രളയനോവലുകളില്‍ ഒന്നാക്കി മാറ്റുന്നത്.വെള്ളപ്പൊക്കംസമുദ്രാന്തര്‍ഭാഗത്ത് നിന്നും രൂപപ്പെടുന്ന ഭൂചലനം ഒരു തീരപ്രദേശത്തുണ്ടാക്കുന്ന പ്രളയവും അതിന്റെ ആകുലതയുമാണ് ബ്രിട്ടീഷ് നോവലിസ്റ്റായ സ്റ്റീഫന്‍ ബാക്സ്റ്ററുടെ വെള്ളപ്പൊക്കം (എഹീീറ) എന്ന നോവല്‍. 2008 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത കൃതി എവറസ്റ്റ് കൊടുമുടിയടക്കമുള്ള ഭൂപ്രദേശത്തെ തകര്‍ക്കുകയും മനുഷ്യ നാഗരികതയെ വിപാടനം ചെയ്യുകയും ചെയ്യുന്ന രീതിയിലുള്ള പ്രളയ കഥയാണ് പറയുന്നത്.2052 കാലഘട്ടത്തെ പശ്ചാത്തലത്തിലൊരുക്കിയ നോവല്‍, ജോണ്‍ ഫോര്‍ഷോ, ഹെലന്‍, ഗ്രേ, മൈക്കേല്‍ തേര്‍ലി എന്നീ കഥാപാത്രങ്ങളുടെ മനോവ്യാപരങ്ങളിലൂടെയാണ് വികസിക്കുന്നത്. നാഗരികതയുടെ മരണമണി ചിത്രീകരിച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. പ്രളയാനന്തരം ഭൂമിയില്‍ നേരിയ മനുഷ്യവാസ സാധ്യത ഉണ്ടായേക്കാം എന്ന തരത്തില്‍, നാവികസേന ഉപേക്ഷിച്ച കപ്പല്‍ അവശിഷ്ടങ്ങളിലും പായ്‌വഞ്ചികളിലും അതിജീവിക്കാന്‍ ശ്രമിക്കുന്ന ഏതാനും ചില കഥാപാത്രങ്ങളെ അവശേഷിപ്പിക്കുന്നു എന്ന ഒരു പ്രതീക്ഷയുടെ തുരുത്ത് മാത്രമേ, വെള്ളപ്പൊക്കം എന്ന നോവല്‍ ബാക്കിവെക്കുന്നുള്ളൂ.ഐസക്കിന്റെ കൊടുങ്കാറ്റ്1900 സെപ്റ്റംബര്‍ 7 ലെ രാത്രിയില്‍, അപ്രതീക്ഷിതമായി നടക്കുന്ന ഒരു കൊടുങ്കാറ്റും തുടര്‍ന്നുണ്ടാകുന്ന മഹാമാരിയും വെള്ളപ്പൊക്കവും വിവരിച്ചുകൊണ്ടാണ് എറിക് ലാര്‍സന്‍ രചിച്ച ഐസക്കിന്റെ കൊടുങ്കാറ്റ് (കമെമര’ െടീേൃാ) എന്ന നോവല്‍ ആരംഭിക്കുന്നത്. കലാവസ്ഥയുടെ ഗതിമാറ്റത്തെക്കുറിച്ച് ദീര്‍ഘവും ശാസ്ത്രീയവുമായ ഒരുപാട് പാസേജുകള്‍ കൊണ്ട് സമൃദ്ധമാണ,് ചില അവസരങ്ങളില്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെടാറുള്ള, പ്രസ്തുത കൃതി. അമേരിക്കയിലെ ഗല്‍വെസ്റ്റണ്‍ പട്ടണത്തെ നിശ്ചലമാക്കിക്കൊണ്ട് പ്രകൃതി നടത്തുന്ന താണ്ഡവനൃത്തത്തെ എഴുത്തുകുത്തുകളുടെയും ടെലിഗ്രാമുകളുടെയും രൂപത്തില്‍ വിവരിക്കുന്ന പേജുകള്‍ വായനക്കാരന് ഈ ദുരന്തമുഖത്ത് നേരിട്ട് പങ്കെടുക്കുന്ന പ്രതീതി ജനിപ്പിക്കുന്നു. ക്യുബയിലൂടെ കടന്നുപോയി ടെക്‌സാസ് സിറ്റിയിലേക്ക് വ്യതിയാനം സംഭവിക്കുന്ന കൊടുങ്കാറ്റ് അതിന്റെ അതിശക്തമായ പ്രകടനങ്ങളില്‍ നമ്മെയും ഭാഗഭാക്കാക്കി ചുഴറ്റിയെറിയുന്നു. ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ മണ്ണില്‍ നിന്നും തുടച്ചുമാറ്റി, ഐസക് ക്ലൈന്‍ എന്ന നായക കഥാപാത്രത്തെ മാത്രം അവശേഷിപ്പി ക്കുന്നതാണ് കൃതിയുടെ ഇതിവൃത്തം. പട്ടണങ്ങളെ പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നില്ലെങ്കിലും, മഹാപ്രളയത്തില്‍ നിന്നും, വളരെ പതുക്കെ മുക്തിനേടുന്ന ദ്വീപിനെ തിരിച്ചുപിടിക്കുന്ന ചിത്രം കോറിയിട്ടുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്..പ്രളയാനന്തരം മനുഷ്യ ജീവനെ അല്പമായി അവശേഷിപ്പിച്ച്, പുതിയൊരു ഭൂമിയെ കെട്ടിപ്പടുക്കാനുള്ള ദയാദാക്ഷിണ്യം അനുവദിക്കുന്ന പ്രകൃതിയെ തഴുകിത്തലോടിക്കൊണ്ടാണ് മേല്പ്പറഞ്ഞ, ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ പെട്ട, മൂന്ന് രചനകളും അവസാനിപ്പിക്കുന്നത് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ച പ്രളയ ദുരിതങ്ങളെ ക്രാന്തദര്‍ശിത്വത്തോടെ കാണാന്‍ ബഷീറിനും തകഴിക്കും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എന്നത് ദയനീയമായൊരു സാഹിത്യ യാഥാര്‍ത്ഥ്യമാണ്. സമകാലീന എഴുത്തുകാരില്‍ പോലും ഇത്തരമൊരു ഉള്‍വിളി ഉണ്ടാകാത്തതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും, സയന്റിഫിക് ഫിക്ഷനോട് ഇന്നും നാം കാണിക്കുന്ന ചിറ്റമ്മ നയം തന്നെയാണ് അതില്‍ പ്രധാനം. പ്രളയാനന്തര കേരളം പുതിയ രചനകളില്‍ പശ്ചാത്തലവല്ക്കരിക്കപ്പെടും എന്ന കാര്യത്തില്‍, എന്നാല്‍, യാതൊരു സംശയവുമില്ല.അ

You must be logged in to post a comment Login