പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയില്‍ ഗീത ഗോപിനാഥും വിനോദന്‍ തഴിക്കുനിയിലും

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ പുരസ്‌കാര പട്ടികയില്‍ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനില്‍നിന്നുള്ള വിനോദന്‍ തഴിക്കുനിയിലും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫിലെ പദവി ലഭിച്ചതിനെത്തുടര്‍ന്നാണു സ്ഥാനമൊഴിഞ്ഞത്. പുരസ്‌കാരങ്ങള്‍ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത് ആണ് മുഖ്യാതിഥി. നോര്‍വേ പാര്‍ലമെന്റംഗം ഹിമാന്‍ഷു ഗുലതി പ്രത്യേക ക്ഷണിതാവാണ്.

You must be logged in to post a comment Login