പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പരിഷ്‌കരിച്ചു; ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

agbu-scholarship_home_2പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പരിഷ്‌കരിച്ചു. കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് പരിഷ്‌കരണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വെളിപ്പെടുത്തി. സ്‌കോളര്‍ഷിപ് ലഭിക്കുന്നവരുടെ എണ്ണം 100 ല്‍ നിന്ന് 150 ആയി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യന്‍ വംശജര്‍, എന്‍.ആര്‍.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ (ഇ.സി.ആര്‍ രാജ്യങ്ങള്‍) ജോലി ചെയ്യുന്നവര്‍ എന്നിവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. ഇ.സി.ആര്‍ രാജ്യങ്ങളിലുള്ളവരുടെ മക്കള്‍ക്കായാണ് 50 എണ്ണം വര്‍ധിപ്പിച്ചത്.

ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 14. കൂടുതല്‍ വിവരങ്ങള്‍http://spdcindia.gov.inവെബ്‌സൈറ്റില്‍ ലഭിക്കും.

You must be logged in to post a comment Login