പ്രവാസി വോട്ട്: അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി -പ്രവാസികള്‍ക്ക് തപാല്‍വോട്ട് ഈ തെരഞ്ഞെടുപ്പില്‍ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്

.പ്രവാസിവോട്ട് വേണമെന്നതില്‍ കോടതി വിശദമായ വാദം കേള്‍ക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും വാദം കേള്‍ക്കുക. വോട്ടര്‍പ്പട്ടികയില്‍ പേരുളളവര്‍ക്ക് അതാത് സ്ഥലങ്ങളില്‍ വോട്ടൂ ചെയ്യാം. സ്വകാര്യ മേഖലയിലുളളവര്‍ക്കും തപാല്‍വോട്ട് പരിഗണിക്കണമെന്ന് കോടതി കോടതി പറഞ്ഞു.

You must be logged in to post a comment Login