പ്രവാസി വോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഓണ്‍ലെന്‍ വോട്ട് അനുവദിക്കുന്ന കാര്യത്തില്‍തിരഞ്ഞെടുപ്പ് കമ്മിഷന്‍  ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കുക.

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കാനാകില്ലെന്ന് കമ്മിഷന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിക്കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞത്.

You must be logged in to post a comment Login