പ്രവാസി സംഘടന ഫോമയുടെ കേരള കണ്‍വന്‍ഷന്‍ ജൂണ്‍ രണ്ടിന്; കണ്‍വന്‍ഷന്‍ ചെയര്‍മാനായി സജി ഏബ്രഹാം

പ്രവാസി സംഘടനകളില്‍ ഒന്നായ ഫോമയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിന് തിരുവല്ല കടപ്രയില്‍ നടക്കുന്ന കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി സജി ഏബ്രഹാമിനെ ഫോമാ നാഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി.ഫോമയുടെ സ്ഥാപകാംഗം, ന്യൂയോര്‍ക്കില്‍ നടന്ന ക്രൂസ് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, പ്രഥമ ഫോമാ ന്യൂസ് ചീഫ് എഡിറ്റര്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ ബൈലോ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ജൂണ്‍ രണ്ടിന് മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ തിരുവല്ല പുളിക്കീഴിലും മലപ്പുറത്ത് നിലന്പൂരിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന നാല്‍പതില്‍പരം വീടുകളുടെ താക്കോല്‍ദാന കര്‍മം ഇതോടൊപ്പം നടത്തപ്പെടുന്നു.

പ്രളയദുരിതത്തില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടിയുള്ള ഈ കര്‍മപദ്ധതി കേരള കണ്‍വന്‍ഷനെ ഇതുവരെ നടന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ജനകീയ കണ്‍വന്‍ഷനാക്കി മാറ്റും എന്നതില്‍ സംശയമില്ല. ഫോമായുടെ രൂപീകരണം മുതലുള്ള പ്രവര്‍ത്തി പരിചയവും നേതൃത്വപാടവും കേരള കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ ചെയര്‍മാനെന്ന നിലയില്‍ സാധിക്കുമെന്ന് പ്രസിഡന്റ് ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറന്പില്‍ എന്നിവര്‍ അറിയിച്ചു.

 

 

You must be logged in to post a comment Login